ജാമ്യം കിട്ടിയതിന് ശേഷം ദോശ കഴിക്കാന്‍ ഹോട്ടലിൽ; സോഷ്യൽ മീഡിയയിൽ തരംഗമായി രാഹുൽ ഗാന്ധിയുടെ ഹോട്ടൽ സന്ദർശനം

എന്നും അണികളെയും നേതാക്കന്മാരെയും തന്റെ പ്രവർത്തികളിലൂടെ ഞെട്ടിക്കുന്ന പതിവ് രാഹുൽ ഗാന്ധിയിൽ നിക്ഷിപ്തമാണ്. യാത്രകൾക്കിടെ അപ്രതീക്ഷിതമായി ഹോട്ടലുകളിലും കടകളിലും കയറി എല്ലാവരെയും ഞെട്ടിക്കുന്ന തരത്തിലുള്ള വാർത്തകൾ മുൻപും നാം കണ്ടിട്ടുണ്ട്. വയനാട് മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദി പറയാനെത്തിയ രാഹുൽ ഗാന്ധി റോഡ് ഷോയ്ക്കിടെ ചായക്കടയിൽ കയറിയത് കൗതുകമായി. വണ്ടൂരിലെ ചോക്കാട് വച്ചാണ് രാഹുൽ ചായക്കടയിൽ കയറിയത്. കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി.വേണുഗോപാൽ, വി.വി.പ്രകാശ്, പി.സി.വിഷ്ണുനാഥ് തുടങ്ങിയ നേതാക്കളും അന്ന് രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞദിവസം ബിഹാറിലെത്തിയപ്പോഴും രാഹുല്‍ഗാന്ധി അത് ആവര്‍ത്തിച്ചു. പാട്‌നയിലെ മൗര്യലോക് മാര്‍ക്കറ്റ് കോംപ്ലക്‌സിലെ ഒരു ഹോട്ടലിലാണ് ഇത്തവണ രാഹുല്‍ഗാന്ധിയെത്തിയത്. പാട്‌നയിലെ കോടതിയില്‍ ഹാജരായതിന് ശേഷം വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് രാഹുല്‍ഗാന്ധി ഹോട്ടലില്‍ കയറിയത്. തെന്നിന്ത്യന്‍ വിഭവങ്ങള്‍ക്ക് പേരുകേട്ട ഹോട്ടലില്‍നിന്ന് അദ്ദേഹം ദോശയും കാപ്പിയും കഴിച്ചു. എ.ഐ.സി.സി. വക്താവ് ശക്തിസിങ് ഗോഹില്‍, ബിഹാര്‍ പി.സി.സി. അധ്യക്ഷന്‍ മദന്‍മോഹന്‍ ജാ, രാജ്യസഭാംഗം അഖിലേഷ് പ്രസാദ് സിങ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി നല്‍കിയ അപകീര്‍ത്തി കേസില്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുക്കാനാണ് രാഹുല്‍ഗാന്ധി പാട്‌നയിലെത്തിയത്. എല്ലാ കള്ളന്മാരുടെയും പേര് മോദി എന്ന പരാമര്‍ശമാണ് കേസിലേക്ക് നയിച്ചത്. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരായ രാഹുല്‍ഗാന്ധിക്ക് കേസില്‍ ജാമ്യം ലഭിച്ചിരുന്നു.
ആർഎസ്എസിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിലും രാഹുൽ ഗാന്ധിക്കു ജാമ്യം ലഭിച്ചിരുന്നു. ബെംഗളൂരുവിൽ വെടിയേറ്റ് മരിച്ച മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ ആർഎസ്എസിനെ അപകീർത്തിപ്പെടുത്തി എന്നായിരുന്നു രാഹുലിനെതിരെയുള്ള കേസ്. ആര്‍എസ്എസ് പ്രവര്‍ത്തകനും അഭിഭാഷകനുമായ ദ്രുതിമാന്‍ ജോഷിയാണ് കേസ് ഫയല്‍ ചെയ്തത്. ഒരു തെളിവുമില്ലാതെ ഉന്നയിച്ച ആരോപണത്തില്‍ തനിക്കും സംഘടനയ്ക്കും മാനഹാനി ഉണ്ടായെന്നു പരാതിക്കാരന്‍ ഹര്‍ജിയില്‍ ആരോപിച്ചു. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കെതിരെയും കേസ് കൊടുത്തിരുന്നു.
2017 സെപ്റ്റംബര്‍ അഞ്ചിനാണ് ബെംഗളൂരുവിലെ വീടിനു മുന്‍പില്‍ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്. ഇതിനു പിന്നാലെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് കേസിനാസ്പദമായത്. ‘ബിജെപിയുടെ, ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രത്തിനെതിരെ സംസാരിക്കുന്നവർ മര്‍ദിക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു’ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ വയനാട്ടിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി റോഡ്‌ഷോക്കിടെ ചായക്കടയില്‍ ചായകുടിക്കാനെത്തിയത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. എന്നാൽ ബിജെപി ഇതിനെ രൂക്ഷമായി വിമർശിച്ചിരുന്നു. രാഹുല്‍ ഗാന്ധി ചായക്കടയിലേക്ക് ഓടിക്കയറിയെന്ന് ആവേശത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ അടിമ മനോഭാവമാണ് പ്രകടിപ്പിക്കുന്നതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ വിമർശിച്ചിരുന്നു. മോദി അധികാരത്തിലെത്തിയതിന്റേയും രാഹുല്‍ പാളീസായതിന്റേയും ചെരുക്ക് ഇവര്‍ക്ക് ഇനിയും തീര്‍ന്നിട്ടില്ല. ചായക്കടക്കാരന്റെ മകന്റെ ജീവിതാനുഭവങ്ങള്‍, വല്ലപ്പോഴും ചായ കുടിക്കുന്നവനുണ്ടാവില്ലെന്ന് തിരിച്ചറിയുന്നതിലാണ് മാധ്യമപ്രവര്‍ത്തകന്റെ മിടുക്കെന്നും അന്ന് സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha


























