ഇന്ത്യൻ ജേഴ്സിയുടെ നിറം അഭിമാനത്തിന്റെ നിറം; നിലപാട് വ്യക്തമാക്കി ശശി തരൂര്‍

ലോകകപ്പ് മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ ജഴ്‌സിയുടെ നിറവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ഉയരുന്നത്. ഈ സാഹചര്യം നിലനിൽക്കെ തന്നെ ജേഴ്സിയുടെ നിറത്തിൽ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ചില വ്യവസ്ഥകള്‍ പ്രകാരമാണ് ഇന്ത്യന്‍ ടീം ലോകകപ്പ് മത്സരത്തില്‍ പുതിയ നിറമുള്ള ജഴ്‌സി അണിഞ്ഞത്. അത് അഭിമാനകരമായ ഒരു ഇന്ത്യന്‍ നിറമാണെന്ന് അവര്‍ ഉറപ്പാക്കുകയും ചെയ്തുവെന്നായിരുന്നു തരൂരിന്റെ പ്രതികരണം.
'ഐസിസിയുടെ ഒരു പുതിയ നിയമം അനുസരിച്ച് രണ്ട് ടീമുകള്‍ക്ക് ഒരേ നിറമുള്ള ജഴ്‌സിയാണെങ്കില്‍ ആതിഥേയരായ രാജ്യം ജഴ്‌സിയുടെ നിറം മാറ്റേണ്ട കാര്യമില്ല.. ഈ വ്യവസ്ഥ പ്രകാരമാണ് ഇന്ത്യന്‍ ടീം കുങ്കുമവും നീലയും നിറമുള്ള പുതിയ ജഴ്‌സി തെരഞ്ഞെടുത്തത്. തരൂര്‍ വ്യക്തമാക്കി. 'ഇന്ത്യ-ഇംഗ്ലണ്ട് മത്സരം കാണുന്നതിനായി താനും എത്തിയിരുന്നു. ഇന്ത്യന്‍ ടീമിന് പിന്തുണ അറിയിച്ച് കുങ്കുമ നിറമുള്ള ജാക്കറ്റാണ് താനും അണിഞ്ഞിരുന്നത്'. തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ചെന്നൈയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് തരൂരിന്റെ പ്രതികരണം.നേരത്തെ ഇന്ത്യന്‍ ടീമിന്റെ പുതിയ ജഴ്‌സി നിരവധി വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. ക്രിക്കറ്റ് ടീമിലും കാവിവത്കരണത്തിനായുള്ള നീക്കമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു, പിന്നാലെയാണ് നിലപാട് വ്യക്തമാക്കി തരൂർ രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha


























