കോണ്‍ഗ്രസ്സില്‍ വിലപേശല്‍.... രാജിവെച്ച മുഴുവന്‍ എം.എല്‍.എമാര്‍ക്കും മന്ത്രിസ്ഥാനം വാഗ്ദാനം; ഒത്തുതീര്‍പ്പ് അംഗീകരിക്കപ്പെട്ടാല്‍ നിലവിലെ മന്ത്രിസഭയിലെ നിരവധി മന്ത്രിമാര്‍ക്ക് തത്സ്ഥാനത്ത് നിന്ന് രാജിവയ്‌ക്കേണ്ടി വരും

കര്‍ണാടകയില്‍ 13 കോണ്‍ഗ്രസ് എം.എല്‍.എമാരുടെ രാജി പ്രതിസന്ധിയിലാക്കിയ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യസര്‍ക്കാര്‍ രാജിവെച്ച മുഴുവന്‍ എം.എല്‍.എമാര്‍ക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. രാജിക്ക് പിന്നാലെ ജെ.ഡി.എസില്‍ ഒത്തുതീര്‍പ്പ് നടക്കുകയാണ്.
ഈ ഒത്തുതീര്‍പ്പ് അംഗീകരിക്കപ്പെട്ടാല്‍ നിലവിലെ മന്ത്രിസഭയിലെ നിരവധി മന്ത്രിമാര്‍ക്ക് തത്സ്ഥാനത്ത് നിന്ന് രാജിവയ്‌ക്കേണ്ടി വരും. എന്ത് വിലകൊടുത്തും മന്ത്രിസഭ നിലനിറുത്തുക എന്ന എ.ഐ.സി.സി നിര്‍ദേശത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ ഏറ്റവും പുതിയ ഒത്തുതീര്‍പ്പു ഫോര്‍മുല. ഇത് വിമതര്‍ അംഗീകരിക്കുമോ ഇല്ലയോ എന്നതാണ് ഇരുപക്ഷവും ഉറ്റുനോക്കുന്നത്. ഇതുവരെ വിമതരുടെ ഭാഗത്ത് നിന്ന് ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
കര്‍ണാടക കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ യോഗം ചേര്‍ന്നാണ് പ്രശ്‌നപരിഹാരത്തിന് ചര്‍ച്ച നടത്തുന്നത്. കെ.സി വേണുഗോപാലിന്റെ അദ്ധ്യക്ഷതയില്‍ സിദ്ധരാമയ്യ, ജി പരമേശ്വര എന്നീ നേതാക്കള്‍ യോഗം ചേര്‍ന്നു. ഡി.കെ ശിവകുമാര്‍ എം.എല്‍.എമാരുമായും ജെ.ഡി.എസുമായും ചര്‍ച്ച തുടരുകയാണ്.
https://www.facebook.com/Malayalivartha


























