രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം... സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരെ പോലീസ് കേസ്

രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിതെന്ന പരാതിയില്‍ ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരെ പോലീസ് കേസെടുത്തു. ഛത്തീസ്ഗഡ് പോലീസാണ് കേസെടുത്തത്. രാഹുല്‍ ഗാന്ധി കൊക്കെയ്ന്‍ ഉപയോഗിക്കുന്ന ആളാണെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശത്തിനെതിരെയാണ് കേസ്. ഛത്തീസ്ഗഡിലെ ജഷ്പൂറ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി അധ്യക്ഷന്‍ പവന്‍ അഗര്‍വാള്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പരാതിയില്‍ ശനിയാഴ്ച പത്തല്‍ഗാവ് പോലീസ് സ്‌റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
സുബ്രഹ്മണ്യന്‍ സ്വാമിക്ക് അത്തരം പരാമര്‍ശം നടത്താനുള്ള യാതൊരുവിധ അവകാശമോ അതിന് ഉപോല്‍ബലകമായ തെളിവുകളോ ഇല്ലെന്ന് പരാതിക്കാരനായ പവന്‍ അഗര്‍വാള്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയെ അവഹേളിക്കാന്‍ സുബ്രഹ്മണ്യന്‍ സ്വാമി ബോധപൂര്‍വം തെറ്റായ പരാമര്‍ശം നടത്തുകയായിരുന്നുവെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























