സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ ആത്മഹത്യാ കുറിപ്പ് എഴുതിവച്ച് ബിസിനസുകാരന്‍ ആത്മഹത്യ ചെയ്തു

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഉപദ്രവം സഹിക്കവയ്യാതെ ഉത്തര്‍പ്രദേശില്‍ ബിസിനസുകാരന്‍ ആത്മഹത്യാ കുറിപ്പ് എഴുതിവച്ച് ആത്മഹത്യ ചെയ്തു. ധാന്യങ്ങള്‍ പൊടിപ്പിക്കുന്ന മില്ലുടമയായ നിരജ് കുമാറാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ബിജിനോര്‍ ജില്ലാ കളക്ടറേറ്റ് പരിസരത്ത് വച്ച് വിഷം കഴിച്ചായിരുന്നു ആത്മഹത്യ.
വൈദ്യുതി വകുപ്പില്‍ ജൂനിയര്‍ എഞ്ചിനീയറായ വിനീത് സൈനി എന്ന ഉദ്യോഗസ്ഥനെതിരായ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. നിരജ് കുമാര്‍ വൈദ്യുതി മോഷ്ടിച്ചെന്നാരോപിച്ച് ഇദ്ദേഹത്തിനെതിരെ വിനീത് സൈനി കേസെടുത്തിരുന്നു. ഈ കേസ് ഇപ്പോള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് ആത്മഹത്യ.
https://www.facebook.com/Malayalivartha


























