ചെന്നൈ നഗരത്തിന്റെ ദാഹം അകറ്റാനായി 25 ലക്ഷം ലിറ്റര്‍ വെള്ളവുമായി ജലട്രെയിന്‍ വില്ലിവാക്കത്ത്

ചെന്നൈ നഗരത്തിന്റെ ദാഹം അകറ്റാന്‍ 25 ലക്ഷം ലിറ്റര്‍ വെള്ളവുമായി വില്ലിവാക്കത്ത് ട്രെയിന്‍ എത്തി. 50 വാഗണുകളില്‍ നിറയെ കുടിവെള്ളവുമായാണ് ട്രെയിന്‍ എത്തിയിരിക്കുന്നത്. മാസങ്ങളായി മണ്ണില്‍ നനവ് അറിയാത്ത ചെന്നൈ നിവാസികള്‍ ആരവത്തോടെയാണ് ട്രെയിനെ വരവേറ്റത്. മന്ത്രി എസ്.പി വേലുമണിയും ജനപ്രതിനിധികളും ഉള്‍പ്പെടെ നിരവധി പേരാണ് ട്രെയിനെ സ്വീകരിക്കാന്‍ എത്തിയത്. ജോളാര്‍പേട്ടില്‍നിന്നും രാവിലെ പുറപ്പെട്ട ട്രെയിന്‍ അഞ്ച് മണിക്കൂര്‍ യാത്രയ്ക്കു ശേഷമാണ് വില്ലിവാക്കത്ത് എത്തിയത്.
ഇന്ന് രണ്ടാമതൊരു വാഗണ്‍ കൂടി ജലവുമായി ഇവിടെ എത്തും. ജല ട്രെയിനിന്റെ ഓരോ ട്രിപ്പിനും ചെന്നൈ മെട്രോ അധികൃതരില്‍നിന്നും 7.5 ലക്ഷം രൂപയാണ് ഈടാക്കുന്നത്. ജലം ട്രെയിന്‍മാര്‍ഗം എത്തിക്കുന്നതിനുള്ള പദ്ധതിക്ക് തമിഴ്‌നാട് സര്‍ക്കാര്‍ 65 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഒരു ദിവസം ഇത്തരത്തില്‍ ഒരു കോടി ലിറ്റര്‍ വെള്ളം എത്തിക്കാനാണ് ചെന്നൈ മെട്രോ അധികൃതര്‍ ശ്രമിക്കുന്നത്.
"
https://www.facebook.com/Malayalivartha