ഭർതൃ സഹോദരനെ കൊലപ്പെടുത്തിയ ശേഷം ആറു പോലീസുകാർ ചേർന്ന് ദളിത് യുവതിയെ ക്രൂരമായി പീഡിപ്പിച്ചു; സംഭവം ഇങ്ങനെ

രാജസ്ഥാനിൽ ദളിത് യുവതിക്ക് നേരെ കൊടും പീഡനം. യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത് ആറ് പോലീസുകാര്‍ ചേർന്ന്. കസ്റ്റഡിയിലിരിക്കെ പൊലീസ് തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും ഭര്‍തൃസഹോദരനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നും യുവതി വെളിപ്പെടുത്തി.
ജൂലൈ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോഷണക്കുറ്റം ചുമത്തിയാണ് യുവതിയേയും ഭര്‍തൃ സഹോദരനേയും പോലീസ് അറസ്റ്റ് ചെയ്തതു. ജൂലൈ ആറിനാണ് യുവതിയുടെ ഭര്‍തൃസഹോദരനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അതേദിവസം രാത്രി പൊലീസ് കസ്റ്റഡിയിലിക്കെ ഇയാള്‍ കൊല്ലപ്പെടുകയായിരുന്നു. ശേഷം ലോക്കപ്പ് മുറിയില്‍ വച്ച് തന്നെ കൂട്ടബലാത്സംഗം ചെയ്തുവെന്നുമാണ് 35-കാരിയായ പരാതിക്കാരി
പറഞ്ഞിരിക്കുന്നത്. പീഡിപ്പിക്കുന്നതിനിടെ പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. മർദ്ദനത്തിൽ കണ്ണിനും കൈകള്‍ക്കും കഴുത്തിലും പരിക്കേറ്റുവെന്നും യുവതി പറഞ്ഞു. ഇവർ ഇപ്പോൾ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മോഷണക്കേസുമായി ബന്ധപ്പെട്ട് തന്റെ അനുജനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത പോലീസ് വീണ്ടും അവനുമായി വീട്ടില്‍ വന്നു തന്റെ ഭാര്യയേയും അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയായിരുന്നുവെന്നു യുവതിയുടെ ഭര്‍ത്താവ് മൊഴി നൽകി. വീട്ടില്‍ നിന്നും അനുജനെ കസ്റ്റഡിയില്‍ എടുത്തുകൊണ്ടുപോകുമ്പോള്‍ ഇനി നീ വീട്ടുകാരെ കാണില്ലെന്ന് ഇത് അവസാനമായി കാണുകയാണെന്നും പൊലീസ് ഭീഷണി മുഴക്കിയതായും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. നിസ്സാരകുറ്റത്തിന്റെ പേരിലായിരുന്നു അറസ്റ്റെന്നും ജാമ്യം പോലും നിഷേധിക്കുകയായിരുന്നെന്നും ഇദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി. പരാതിക്കു പിന്നാലെ രാജസ്ഥാനിലെ ചുരുവില്‍ പൊലീസ് സൂപ്രണ്ടിനെ നീക്കി. ഡിഎസ്പി ബന്‍വര്‍ ലാലിനെ സസ്‌പെന്റ് ചെയ്തു. ഇയാൾക്കെതിരെ വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























