പശുക്കൾ ചത്തതിന് എതിരെ നടപടിയുമായി യോഗി സർക്കാർ; സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗോശാലയില്‍ ഇത് വരെ ചത്തത് 70 പശുക്കൾ

ഉത്തർപ്രദേശ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗോശാലയില്‍ കഴിഞ്ഞ ദിവസങ്ങളിൽ 70 പശുക്കള്‍ ചത്ത സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. മിര്‍സാപൂരിലെ വെറ്റിനററി ഓഫീസർ അയോധ്യയിലെ ഉദ്യോഗസ്ഥർ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
അയോധ്യയിലെയും പ്രതാപ്ഗഡിലെയും ഷെല്‍ട്ടറുകളിലായി പാർപ്പിച്ചിരുന്ന 70 പശുക്കളാണ് ചത്തത്. ഇതിനു പിന്നാലെയായിരുന്നു നടപടിയെടുത്തത്. ഗോശാലകള്‍ നേരാംവണ്ണം പരിപാലിക്കാതിരുന്നാൽ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. കറവവറ്റിയ പശുക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നവര്‍ക്ക് എതിരെയും കര്‍ശന ശിക്ഷ ഉറപ്പാക്കണമെന്ന് യോഗി ആദിത്യ നാഥ് പറഞ്ഞു. 75 ജില്ലാ മജിസ്‌ട്രേറ്റുമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം ഇതു വ്യക്തമാക്കിയത്. തെരുവുകളില്‍ കന്നുകാലികള്‍ കൂട്ടത്തോടെ തള്ളപ്പെടുന്നതിനാൽ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇത് പരിഹരിക്കാന്‍ ലഖ്‌നൗവിലെ നഗരസഭാ ഉദ്യോഗസ്ഥരോട് പറയുകയും ചെയ്തു.
അയോദ്ധ്യയിലെ ഗോശാലയിലുണ്ടായിരുന്ന പശുക്കള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ചത്തുകിടക്കുന്ന ചില വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതെല്ലാം ആദിത്യനാഥിനെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്ന് ജില്ലയില്‍ പശുക്കളുടെ മരണത്തിന് കാരണം എന്താണെന്നു അന്വേഷിക്കാന്‍ മിര്‍സാപൂരിലെ കമ്മീഷണറും ജില്ലാ മജിസ്ട്രേറ്റും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഗോശാലയുടെ സംരക്ഷണ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം വെള്ളക്കെട്ടുള്ള പ്രദേശത്തെ ഗോശാലയ്ക്ക് മേല്‍ വൈദ്യുതി കമ്പി പൊട്ടിവീണതിനെ തുടര്‍ന്ന് ഷോക്കേറ്റും ഏതാനും പശുക്കള്‍ ചത്തിരുന്നു.
https://www.facebook.com/Malayalivartha


























