പഠിക്കാനെന്ന് പറഞ്ഞ് യൂണിവേഴ്‌സിറ്റി കോളേജില്‍ വരുന്ന കുട്ടിനേതാക്കൾ പഠിക്കുന്നത് ഗുണ്ടായിസം ..ഒരിക്കൽ പോലും ക്‌ളാസിൽ കായാറാതെതന്നെ പാർട്ടിക്ക് വേണ്ടപ്പെട്ടവർ ഉന്നതവിജയം നേടുന്ന മറിമായമാണ് ഇപ്പോൾ മറനീക്കി പുറത്തുവരുന്നത്

യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥി നേതാക്കളും അവരുടെ അടുപ്പക്കാരും പരീക്ഷയില്‍ ‘ഉന്നത വിജയം’ നേടുന്നതിന്റെ രഹസ്യം പരസ്യമാകുന്നു..പഠിക്കാനെന്ന് പറഞ്ഞ് യൂണിവേഴ്‌സിറ്റി കോളേജില്‍ വരുന്ന കുട്ടിനേതാക്കൾ പഠിക്കുന്നത് ഗുണ്ടായിസം ..ഒരിക്കൽ പോലും ക്‌ളാസിൽ കായാറാതെതന്നെ പാർട്ടിക്ക് വേണ്ടപ്പെട്ടവർ ഉന്നതവിജയം നേടുന്ന മറിമാ യമാണ് ഇപ്പോൾ മറനീക്കി പുറത്തുവരുന്നത് .
യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകനായ അഖിലിനെ കുത്തിവീഴ്ത്തിയ കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് 18 കെട്ടുകളിലായി 220 ഷീറ്റ് ഉത്തരക്കടലാസുകള്‍ . ഇതെല്ലാം കേരള സര്‍വകലാശാലയുടെ പരീക്ഷയ്ക്ക് നല്‍കുന്ന സീലടിച്ച എഴുതാത്ത ഉത്തരക്കടലാസുകളാണെന്ന് പോലീസ് വ്യക്തമാക്കി. ഉത്തരക്കടലാസുകളുടെ മുന്‍പേജുകളും ചില എഴുതിയ പേജുകളും സര്‍വകലാശാലാ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയിട്ടുണ്ട്.
ഇതിൽനിന്നു തന്നെ നേതാക്കൾ ‘ഉന്നത വിജയം’ നേടുന്നത് അധ്യാപകരുടെയും ജീവനക്കാരുടെയും സഹായത്തോടെയാണെന്ന ആരോപണങ്ങള്‍ സത്യമാണെന്നു തെളിയുന്നു. പരീക്ഷക്ക് മുൻപ് തന്നെ ഉത്തരക്കടലാസുകൾ എത്തേണ്ടകൈകളിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ
അഖിലിനെ കത്തി കൊണ്ടുകുത്തി കൊല്ലാക്കൊല ചെയ്ത രണ്ട് എസ്‌എഫ്‌ഐ നേതാക്കളും പൊലീസ് റാങ്ക് പട്ടികയിലെ മുന്‍നിരക്കാര്‍ ആണെന്നതുതന്നെ പരീക്ഷാക്രമക്കേടിലേക്ക് വിരൽ ചൂണ്ടുന്നവയാണ്.
പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളെ വിരട്ടുകയും ക്ലാസില്‍ കേറാതെ തേരാപാരാ നടക്കുകയും ചെയ്യുന്നവര്‍ പിഎസ്‌സി റാങ്കിലെ മുന്‍നിരയില്‍ കയറുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടത് .
എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് സിവില്‍ പൊലീസ് ഓഫിസര്‍ കെഎപി നാലാം ബറ്റാലിയന്‍ (കാസര്‍കോട്) റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനക്കാരനാണ്. പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കും ശിവരഞ്ജിത്തിനാണ്. രണ്ടാം പ്രതിയും കോളേജ് യൂണിറ്റു സെക്രട്ടറിയുമായ നസീം പൊലീസ് റാങ്ക് ലിസ്റ്റില്‍ 28ാം റാങ്കുകാരനാണ്. 65.33 മാര്‍ക്കാണ് നസീമിന് ലഭിച്ചത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയോ, ഹാള്‍ ടിക്കറ്റ് തിരിമറിയോ ആണ് ഈ വിജയത്തിന് പിന്നിൽ എന്ന് ഉറപ്പാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്
യൂണിവേഴ്സിറ്റി പരീക്ഷ നടത്തുമ്പോള്‍ വിതരണം ചെയ്യുന്ന പേപ്പറില്‍ പ്രത്യേക കോഡ് രേഖപ്പെടുത്തിയാണ് ഇത്തരം ക്രമക്കേടുകൾ നടത്തുന്നതത്രെ.
പാർട്ടി അനുഭവമുള്ള അധ്യാപകരാണെങ്കില്‍ പേപ്പര്‍ പുറത്തുകൊണ്ടുപോയി എഴുതി തിരികെയെത്തിക്കാന്‍ അനുവദിക്കും. ഇനി പരീക്ഷയെഴുതാനറിയില്ലെങ്കിൽ പകരക്കാരെ ഏർപ്പാടാക്കി പരീക്ഷ എഴുതിക്കാനുള്ള സംവിധാനങ്ങളും ഇവിടെ ഉണ്ടെന്നാണ് ആരോപണം.
പലപ്പോഴും പി എസ് സി പരീക്ഷ ജോലികൾക്ക് അധ്യാപകർ എത്താറില്ല, പകരം ജീവനക്കാർ തന്നെ പരീക്ഷാനടത്തിപ്പ് ഏറ്റെടുക്കുകയാണത്രെ പതിവ്
ഇവര്‍ വിദ്യാര്‍ഥി നേതാക്കളുടെ അടുപ്പക്കാരായതിനാല്‍ ഒഎംആര്‍ ഷീറ്റുകള്‍വരെ കോളജിനു പുറത്തേക്കു പോകും. എല്ലാ ചോദ്യങ്ങൾക്കും കൃത്യമായി ഉത്തരം എഴുതി ആൻസർ ഷീറ്റ് ഭദ്രമായി തിരിച്ചെത്തും .ചോദ്യക്കടലാസ് ചോര്‍ത്തി ഉത്തരക്കടലാസില്‍ നേരത്തേ എഴുതിവെയ്ക്കുന്ന പതിവുമുണ്ട്
കോളേജ് പ്രവേശനത്തിന് സ്പോര്‍ട്സ് ക്വാട്ട എന്നപേരിൽ ഉപയോഗിക്കുന്ന സ്പോർട്സ് സർട്ടിഫിക്കറ്റുകളും വ്യാജമാണെന്നാണ് പറയുന്നത്. ബേസ്ബാള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തതായി കാണിച്ച് ശിവരഞ്ജിത് പിഎസ്‌സിക്ക് നല്‍കിയ സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
സ്പോര്‍ട്സ് വെയിറ്റേജിലൂടെ സര്‍ക്കാര്‍ ജോലി കിട്ടാനായി എസ്എഫ്ഐ നേതാക്കളെ ഏതെങ്കിലും കായിക ടീമില്‍ ഉള്‍പ്പെടുത്തും. ദേശീയതലത്തിലെ മത്സരത്തില്‍ പങ്കെടുത്താല്‍പോലും വെയിറ്റേജ് മാര്‍ക്കു ലഭിക്കും. പിഎസ്‌സിക്ക് നല്‍കുന്ന സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ ‘കൗണ്ടര്‍ സൈനും’ വേണമെന്നാണ് നിബന്ധന.
രാഷ്ട്രീയമായി സ്വാധീനിക്കുകയോ വ്യാജരേഖകള്‍ ഉണ്ടാകുകയോ ചെയ്താണ് പാര്‍ട്ടിക്കാരായ ഉദ്യോഗാര്‍ഥികള്‍ ഇതിനെ മറികടക്കുന്നത്. ശിവരഞ്ജിത്തിന് പിഎസ്‌സി പരീക്ഷയില്‍ 78.33 മാര്‍ക്കാണ് ലഭിച്ചത്. സ്പോര്‍ട്സിലെ വെയിറ്റേജ് മാര്‍ക്കായി 13.58 മാര്‍ക്ക് ഉള്‍പ്പെടെ 91.91 മാര്‍ക്ക് ലഭിച്ചു
യൂണിവേഴ്സിറ്റി കോളജ് എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് അടങ്ങുന്ന എട്ടംഗസംഘമാണ് കാമ്പസ്സിൽ അക്രമം അഴിച്ചുവിട്ടത്. തുടര്‍ന്നു ശിവരഞ്ജിത്തിനെ ഒന്നാം പ്രതിയാക്കി വധശ്രമത്തിനു കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha


























