കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട നിര്‍ണായക വിധി ഇന്ന്...

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട നിര്‍ണായക വിധി ഇന്ന് വരാനിരിക്കേ എല്ലാ കണ്ണുകളും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിലേക്ക്. തങ്ങളെ അയോഗ്യരാക്കാന്‍ സ്പീക്കറെ അനുവദിക്കാതെ രാജി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് 15 വിമത എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജികളില്‍ ചൊവ്വാഴ്ച മുഴുവന്‍ നീണ്ട വാദം കേള്‍ക്കലിനു ശേഷമാണ് കേസ് വിധി പറയാന്‍ മാറ്റിയത്.
കോണ്‍ഗ്രസ്‌ജെ.ഡി.എസ് സര്‍ക്കാറിന് അന്ത്യം കുറിച്ച് വിമതരെ അയോഗ്യരാക്കും മുമ്പ് അവരുടെ രാജി സ്വീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിടുമോ അതല്ല, വിമതരുടെ രാജിക്കാര്യം സുപ്രീംകോടതി സ്പീക്കറുടെ വിവേചനാധികാരത്തിന് വിടുമോ ഇതാണ് സുപ്രീംകോടതി വിധിയില്‍ വ്യക്തമാകാനിരിക്കുന്നത്. ഹര്‍ജി ആദ്യമായി പരിഗണിച്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് ജൂലൈ 11ന് രാജിയുമായി സ്പീക്കറെ കാണാന്‍ ചീഫ് ജസ്റ്റിസ് ഗൊഗോയി അധ്യക്ഷനായ ബെഞ്ച് എം.എല്‍.എമാര്‍ക്ക് അവസരമൊരുക്കിയത്. രാജി അപേക്ഷയില്‍ അന്ന് രാത്രി 12മണിക്കകം തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, തന്നെ കേള്‍ക്കാന്‍ തയാറാകാതെ സുപ്രീംകോടതി പുറപ്പെടുവിച്ച ഏകപക്ഷീയ വിധി സ്പീക്കര്‍ അനുസരിച്ചില്ല. അന്നേ ദിവസം തീരുമാനമെടുക്കണമെന്ന് പറഞ്ഞ രാജി അപേക്ഷകള്‍ കൂടുതല്‍ പരിശോധിക്കാനുണ്ടെന്ന നിലപാടാണ് സ്പീക്കര്‍ കൈക്കൊണ്ടത്.
https://www.facebook.com/Malayalivartha
























