രാജ്യത്തെ ഇന്നത്തെ അവസ്ഥക്കൾക്കു കാരണം യുവാക്കളുടെ മൗനം; യുവാക്കൾ പ്രതിക്കരിക്കണം എന്ന ആഹ്വാനവുമായി എന്‍ ആര്‍ നാരായണ മൂര്‍ത്തി

രാജ്യത്തെ യുവ ജനക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്‍ഫോസിസ് മുന്‍ മേധാവി എന്‍ ആര്‍ നാരായണ മൂര്‍ത്തി. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കാത്തതാണ് ഇപ്പോള്‍ രാജ്യത്തിന്റെ അവസ്ഥയ്ക്ക് കാരണം എന്നദ്ദേഹം ചൂണ്ടിക്കാട്ടി . എന്താണ് രാജ്യത്ത് നടക്കുന്നത് എന്ന് മനസ്സിലാക്കിയ ശേഷം ഇതിന് വേണ്ടിയല്ല എൻറെ പൂർവികർ എനിക്ക് സ്വാതന്ത്ര്യം നേടിത്തന്നത് എന്ന് പറയാന്‍ രാജ്യത്തെ യുവാക്കള്‍ ധൈര്യം കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മറ്റുള്ളവർ തെറ്റ് ചെയ്താൽ അത് തെറ്റെന്നു പോലും പറയുന്നില്ല. കാരണം അവരുടെ വെറുപ്പ് നേരിടേണ്ടി വരും എന്ന ഭയമാണ്. രാജ്യത്ത് നടക്കുന്ന സംഭവക്കൾക്കെതിരെ യുവാക്കള്‍ പ്രതികരിക്കേണ്ടുന്ന ആവശ്യകതയെ പറ്റി ഒരു സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുംബൈ സെന്റ് സേവിയര്‍സ് കോളേജാണ് സെമിനാർ സംഘടിപ്പിച്ചത്. ഇന്‍ഫോസിസില്‍ വിശാല്‍ സിക്കയുമായുള്ള വിവാദങ്ങളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കാലങ്ങളായി ഉയര്‍ത്തിപ്പിടിച്ച കമ്പനിയുടെ ചില മൂല്യങ്ങള്‍ ചവറ്റ്ക്കുട്ടയില്‍ എറിയപ്പെട്ടുവെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ സിക്കയെ പേരെടുത്തു പരാമർശിച്ചില്ല.
കബനിയുടെ നടത്തിപ്പിനെ പറ്റി കുറ്റം പറഞ്ഞിട്ടില്ലെന്നും 33 വര്‍ഷം നട്ട് നനച്ച കബനിയുടെ മൂല്യങ്ങള്‍ നഷ്ടമാകുമ്പോൾ തുറന്നു പറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സെക്യൂരിറ്റി ഗാര്‍ഡുകളോട് ഒരു ദിവസം ശമ്പളമില്ലാതെ ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടത് മൂല്യങ്ങള്‍ക്ക് എതിരായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha
























