ഒരു സിറ്റിംഗിന് 6 മുതൽ 15 ലക്ഷം വരെ പ്രതിഫലം വാങ്ങുന്ന ഹരീഷ് സാൽവേ; കുൽഭൂഷൻ ജാദവിനായി വാദിച്ചപ്പോൾ വാങ്ങിയ പ്രതിഫലം വെറും 1 രൂപ; ആശ്ചര്യത്തോടെ ഇന്ത്യ; സല്യൂട്ടയടിച്ച് രാജ്യം

ആദ്യമേ ഒരു സല്യൂട്ട് കൊടുക്കാം സല്യൂട്ട് സർ നിങ്ങളുടെ നല്ല മനസ്സിന് ആ ദേശ സ്നേഹത്തിന്. കുൽഭൂഷൺ ജാദവ് കേസിൽ വിജയക്കൊടി പാറിച്ച ഇന്ത്യയുടെ ആ അഭിഭാഷകന്റെ പ്രതിഫലത്തിൽ രാജ്യം ഒന്നടങ്കം ആശ്ചര്യപ്പെട്ടിരിക്കുകയാണ്. ഹരീഷ് സാൽവേ എന്ന രാജ്യസ്നേഹിയായ നല്ല മനസ്സിനുടമ പ്രതിഫലമായി വാങ്ങിയത് വെറും 1 രൂപയാണ്. സുപ്രീം കോടതിയിലെ പേരുകേട്ട അഭിഭാഷകരിൽ ഒരാളാണ് ഹരീഷ് സാൽവേ. കുൽഭൂഷൺ ജാദവ് കേസിൽ ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായകമായത് ഹരീഷ് സാൽവേയുടെ വാദങ്ങളാണ്. എന്നാൽ ഒരു സിറ്റിംഗിന് 6 മുതൽ 15 ലക്ഷം വരെ പ്രതിഫലം വാങ്ങുന്ന ഹരീഷ് സാൽവേ കുൽഭൂഷൺ കേസിൽ ഹാജരായതിന് വാങ്ങിയത് വെറും 1 രൂപയ്ക്കാണ് എന്നത് ഇന്ത്യയെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ട്വിറ്ററിലൂടെ ഇക്കാര്യം ലോകത്തോട് വെളിപ്പെടുത്തിയത്. നെതർലൻഡിലെ ഹേഗിലുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പാകിസ്ഥാന്റെ പ്രമുഖ അഭിഭാഷകനായിരുന്ന ഖാവർ ഖുറേഷിയായിരുന്നു ജാദവ് കേസിൽ സാൽവേയുടെ എതിരാളി. ലണ്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ എൽഎൽഎം ബിരുദധാരിയാണ് ഖുറേഷി. എന്നാൽ ഖുറേഷിയോളം വലിയ ബിരുദമില്ലെങ്കിലും ഇന്ത്യയിൽ നിയമ, നികുതി, വാണിജ്യ നിയമങ്ങളിൽ സാൽവേയോളം പ്രഗൽഭനായ മറ്റൊരു അഭിഭാഷകനുണ്ടോയെന്ന കാര്യം സംശയമാണ്.
1956ൽ മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ഹരീഷ് സാൽവേ ജനിച്ചത്. തന്റെ പിതാവ് എൻ.കെ.പി സാൽവേയുടെ പാത പിന്തുടർന്ന് ഒരു ചാർട്ടേഡ് അക്കൗണ്ടാകണമെന്നായിരുന്നു സാൽവെയുടേയും ആഗ്രഹം. ഇതിനായി 1970കളിൽ മുംബൈയിൽ അദ്ദേഹം പ്രാക്ടീസ് ചെയ്തിരുന്നു. തുടർന്ന് 1980ലാണ് അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. അഡ്വ.പാൽഖിവാലയുടെ ജൂനിയറായാണ് സാൽവേ പ്രാക്ടീസ് ആരംഭിച്ചത്. 1999-2002 കാലഘട്ടത്തിൽ ഇന്ത്യയുടെ സോളിസിറ്റർ ജനറലായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുകേഷ് അംബാനി, ഐടിസി ലിമിറ്റഡ്, ടാറ്റാ ഗ്രൂപ്പ്, ജയലളിത എന്നിവർക്ക് വേണ്ടിയെല്ലാം മുൻപ് അദ്ദേഹം കേസുകൾ വാദിച്ചിട്ടുണ്ട്.
രണ്ട് വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ കുൽഭൂഷൺ ജാദവ് കേസിൽ ഇന്ത്യയ്ക്ക് അനൂകൂലമായി ആന്താരാഷ്ട്ര നീതിന്യായ കോടതിയുടെ സുപ്രധാന വിധി.മുൻ നാവികസേനാ ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തടഞ്ഞു. ഇന്ത്യൻ സമയം വൈകീട്ട് 6. 30 നാണ് കോടതി വധശിക്ഷ തടഞ്ഞുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്.വധശിക്ഷ വിധിച്ച പാക് സൈനിക കോടതിയുടെ വിധി പുനപരിശോധിക്കണമെന്നും ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും കോടതി വിധിച്ചു. ഇന്ത്യ നൽകിയ ഹർജിയിലാണ് 16 ജഡ്ജിമാരടങ്ങുന്ന ബഞ്ച് വിധി പറഞ്ഞത്. ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള ജഡ്ജിമാർ ബഞ്ചിൽ ഉൾപ്പെട്ടിരുന്നു. ഇതിൽ 15 പേരും ഇന്ത്യയെ അനുകൂലിച്ചു. ജാദവിന് വേണ്ടി മുതിർന്ന് അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായ ഹരീഷ് സാൽവെ ഹാജരായി. ചാരവൃത്തിയും ഭീകരതയും ആരോപിച്ച് 2017 ഏപ്രിലിൽ ആണ് പാക് സൈനിക കോടതി കുൽഭൂഷൺ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിനെതിരെ 2017 മെയ് 8 ന് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. നാവികസേനയിൽ നിന്ന് വിരമിച്ച ജാദവിനെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നിന്നാണ് പിടികൂടിയത്. നിരവധിതവണ നയതന്ത്ര ഉദ്യോഗസ്ഥ സഹായം അനുവദിക്കാൻ ആവശ്യപ്പെട്ടെങ്കിലും പാക്കിസ്ഥാൻ ആവശ്യം അംഗീകരിച്ചില്ല. കേസിൽ 2019 ഫെബ്രുവരിയിലാണ് ഇന്ത്യയുടെ വാദം പൂർത്തിയായത്.
https://www.facebook.com/Malayalivartha
























