രാജീവ് ഗാന്ധി വധക്കേസില്‍ നളിനിയുടെ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി വിധി ഇന്ന്

രാജീവ് ഗാന്ധി വധക്കേസില്‍ നളിനിയുടെ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി വിധി ഇന്ന് ഉണ്ടായേക്കും. രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാന്‍ ഗവര്‍ണര്‍ക്ക് കോടതി നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി പ്രതീക്ഷിക്കുന്നത്. മാനുഷിക പരിഗണന കണക്കിലെടുത്ത് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശയില്‍ തീരുമാനം വൈകിപ്പിക്കുന്നത് ചോദ്യം ചെയ്താണ് ഹര്‍ജി.
1991 ല്‍ തമിഴ്‌നാട്ടിലെ ശ്രീപെരുംപെത്തൂരില്‍ വെച്ച് ചാവേര്‍ സ്‌ഫോടനത്തിലൂടെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ഏഴ് പ്രതികളിലൊരാളാണ് നളിനി.
1991 മേയ് 21 നാണ് രാജീവ് ഗാന്ധി വധിക്കപ്പെട്ടത്.
1998 ജനുവരിയില്‍ പ്രത്യേക കോടതി 26 പ്രതികള്‍ക്കു വധശിക്ഷ വിധിച്ചു. 1999 മേയ് 11ന് ഇവരില്‍ നളിനിയുള്‍പ്പെടെ നാലു പ്രതികള്‍ക്കെതിരായ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. ളിനിയുടെ വധശിക്ഷ തമിഴ്‌നാട് മന്ത്രിസഭയുടെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടേയും അഭ്യര്‍ഥനകള്‍ പരിഗണിച്ചു ജീവപര്യന്തമാക്കി തമിഴ്‌നാട് ഗവര്‍ണര്‍ നേരത്തേ ഇളവുചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























