ചുടുകാട്ടില്‍ കൊണ്ടുവന്ന് കുട്ടിയെ കൊലപ്പെടുത്തിയത് കാമുകൻ; അരും കൊലയ്ക്ക് അമ്മ കാവല്‍ നിന്നു.. പ്രണയബന്ധത്തിൽ കുഞ്ഞു തടസമായതോടെ അമ്മയും കാമുകനും ചേര്‍ന്ന് അഞ്ച് വയസ്സുള്ള മകനെ അതിക്രൂരമായി കൊലപ്പെടുത്തി

കഴിഞ്ഞ ദിവസം രാത്രി കോമ്ബൈ മൃഗാശുപത്രിക്ക് സമീപം ചുടുകാട്ടില്‍ കൊണ്ടുവന്ന് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കുട്ടിയെ കാണ്മാനില്ല എന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഒരു കുട്ടിയുടെ മൃതദേഹം സമീപത്തെ ചുടുകാട്ടില്‍ കിടക്കുന്നതായി വിവരം ലഭിച്ചു. ഇത് കാണാതായ കുട്ടി തന്നെയെന്ന് തിരിച്ചറിഞ്ഞതോടെ അടുത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ഇതോടെ കാര്‍ത്തിക്ക് കുട്ടിയെ കൂട്ടി കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. കാര്‍ത്തിക്കിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ദാരുണമായ കൊലപാതക വിവരം പുറത്തറിയുന്നത്. ചുടുകാട്ടില്‍ കുട്ടിയെ എത്തിക്കുന്നതിനു മുന്നെ തന്നെ അമ്മ ഗീത, ഉദയകുമാര്‍, ഭൂവനേശ്വരി എന്നിവര്‍ ഇവിടെ എത്തിയിരുന്നു. ചുടുകാട്ടില്‍ എത്തിച്ച കുട്ടിയെ ആദ്യം കല്ലിന് തലയ്ക്ക് അടിച്ച് ബോധം കെടുത്തി. പിന്നീട് തറയിലടിച്ചു, മരണം ഉറപ്പാക്കാന്‍ കുട്ടിയുടെ കഴുത്തറുത്തു. ചുടുകാട്ടില്‍ തന്റെ കുട്ടിയെ 3 പേര്‍ ക്രൂരമായി കൊല ചെയ്തപ്പോള്‍ ഇവിടേയ്ക്ക് ആരും വരുന്നില്ല എന്ന് ഉറപ്പാക്കാന്‍ അമ്മ ഗീത കാവല്‍ നില്‍ക്കുകയായിരുന്നു.
അമ്മയും കാമുകനും ചേര്‍ന്ന് അഞ്ച് വയസ്സുള്ള മകനെ അതിക്രൂരമായി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ ഉത്തമപാളയത്തിന് സമീപമാണ് അതിദാരുണ സംഭവം ഉണ്ടായത്. കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ അമ്മ ഗീത രണ്ടാനച്ഛന്‍ ഉദയകുമാര്‍ അമ്മയുടെ സഹോദരി ഭുവനേശ്വരി സഹോദരി ഭര്‍ത്താവ് കാര്‍ത്തിക്ക് എന്നിവര്‍ ചേര്‍ന്നാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ഇവരെ നാല് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
കോബൈ മധുരവീരന്‍ സ്ട്രീറ്റില്‍ മുരുകനെയാണ് ഗീത ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തിലുള്ള ആണ്‍കുട്ടിയെയാണ് കൊലപ്പെടുത്തിയത്. ആദ്യ ബന്ധം രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഗീത ഉപേക്ഷിച്ചു. തുടര്‍ന്ന് രണ്ടാം വിവാഹം ചെയ്തു. തുടര്‍ന്ന് തന്റെ മാതാപിതാക്കളുടെ വീടിന് സമീപം താമസം ആരംഭിച്ചു. ഗീതയുടെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു കുട്ടി. എന്നാല്‍ ഇടയ്ക്കിടയ്ക്ക് കുട്ടി ഗീതയുടെ അടുത്തേക്ക് എത്തിയിരുന്നു. എന്നാല്‍ ഇത് രണ്ടാം ഭര്‍ത്താവായ ഉദയകുമാര്‍ എതിര്‍ത്തു. അതേസമയം ഗീതയുടെ സഹോദരി ഭൂവനേശ്വരിയും, ഭര്‍ത്താവ് കാര്‍ത്തിക്കും, ഇവരുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകരായി. വീട്ടിലെ കലഹങ്ങള്‍ക്കിടെ ഗീതയും സഹോദരിയുടെ ഭര്‍ത്താവ് കാര്‍ത്തിക്കും, ഭൂവനേശ്വരിയും ഉദയകുമാറും തമ്മില്‍ അടുപ്പത്തിലായി. അവിഹിത ബന്ധത്തിന് കുട്ടി തടസ്സമാകുന്നു എന്ന് കണ്ടതോടെ കുട്ടിയെ കൊലപ്പെടുത്താന്‍ നാല് പേരും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























