അനധികൃത കുടിയേറ്റക്കാരെയെല്ലാം നാടുകടത്തും അമിത് ഷാവീണ്ടും ഞെട്ടിക്കുന്നു; ദേശീയ പൗരത്വ രജിസ്റ്റര്‍ അസമില്‍ തയാറാക്കുന്നത് കര്‍ശന നിരീക്ഷണത്തില്‍;

അനധികൃത കുടിയേറ്റക്കാരെയും നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തുന്നതിന്റെ ഭാഗമായി ദേശീയ പൗരത്വ രജിസ്റ്റര്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലലും നാടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. അനധികൃത കുടിയേറ്റക്കാരെയും നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തി നാടുകടത്തുമെന്നും അദേഹം വ്യക്തമാക്കുകയുണ്ടായി. ഭാരതത്തിന്റെ എത് മുക്കിലും മൂലയിലും താമസിക്കുന്ന അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അന്താരാഷ്ട്ര നിയമപ്രകാരം നാടുകടത്താനാണ് ഉദേശിക്കുന്നത്. ദേശീയ പൗരത്വ രജിസ്റ്റര്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കുമോയെന്ന സമാജ്വാദി പാര്‍ട്ടി എംപി ജാവേദ് അലി ഖാന്റെ ചോദ്യത്തിന് മറുപടി നല്‍കുമ്പോഴാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം അറിയിച്ചത്.
അസമില്‍ കര്‍ശന നിരീക്ഷണത്തിലാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്നത്. ഇതിന്റെ അന്തിമ പട്ടിക ജൂലൈ 31ന് മുമ്പ് പ്രസിദ്ധീകരിക്കും നേരത്തെ, ദേശീയ പൗരത്വ രജിസ്റ്റര്‍ കര്‍ണാടകത്തിലേക്കും വ്യാപിപ്പിക്കണമെന്ന് കര്‍ണ്ണാടക സൗത്തിലെ ബിജെപി എംപി തേജസ്വി സൂര്യ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച് 40000 അധികം ബംഗ്ലാദേശി മുസ്ലീങ്ങള്‍ കര്‍ണ്ണാടകയില്‍ ഉണ്ട്. ബംഗ്ലാദേശില്‍ നിന്നും ബെംഗളൂരുവിലേക്ക് നിയമവിരുദ്ധ കുടിയേറ്റം നടക്കുന്നുണ്ട്. ഇവര്‍ക്ക് അധാര്‍ കാര്‍ഡ് അടക്കമുള്ള സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്തു കൊടുക്കുന്നുണ്ട്. കര്‍ണ്ണാടകയുടെ പല മേഖലകളിലും ഇവര്‍ പിടിമുറുക്കി കഴിഞ്ഞു. ഐ.ടി. മേഖലകളില്‍ അടക്കം ഇവര്‍ ജോലി ചെയ്യുന്നു. പ്ലാന്റേഷനുകളില്‍ ജോലിക്കെന്നു പറഞ്ഞാണ് ഇവര്‍ കര്‍ണ്ണാടകയില്‍ എത്തിയത്. ഇവര്‍ക്ക് റേഷന്‍ കാര്‍ഡും ഐഡന്റികാര്‍ഡും സംസ്ഥാന സര്‍ക്കാര്‍ ഒരു പരിശോധനയുമില്ലാതെ നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയില്‍ ശൂന്യവേളയില്‍ സംസാരിക്കുമ്പോഴാണ് തേജസ്വി സൂര്യ ഗുരുതരമായ ഇക്കാര്യം വെളിപ്പെടുത്തിയത്. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ സുരക്ഷാ ഭീഷണിയും സാമ്പത്തിക ഭീഷണിയും ഒരുപോലെ ഉയര്‍ത്തുന്നതായും തേജസ്വി സൂര്യ ലോകസഭയിലെ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.
രാജ്യത്തിന്റെ ഏതു കൊണിലും ജീവിക്കുന്ന അനധികൃത കുടിയേറ്റക്കാരായ ആളുകളെ സര്‍ക്കാര്‍ കണ്ടെത്തും. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് അത്തരക്കാരെ നാടുകടത്തും. അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ ഭാഗമാണെന്നും അമിത് ഷാ പറഞ്ഞു. സുപ്രീം കോടതിയുടെ കര്‍ശന മേല്‍നോട്ടത്തിലാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നത്. രജിസ്റ്ററില്‍ ഉള്‍പ്പെടുന്നവരുടെ അന്തിമ പട്ടിക ജൂലായ് 31ന് പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി നീട്ടണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയരുന്നിട്ടുണ്ട്. പട്ടികയില്‍നിന്ന് അര്‍ഹതപ്പെട്ട നിരവധി പേരുകള്‍ ഒഴിവാക്കപ്പെട്ടതായും അനര്‍ഹരായ നിരവധി പേരുടെ പേരുകള്‍ ചേര്‍ത്തതായും ആരോപണം ഉയര്‍ന്നിരുന്നു. അന്തിമ പട്ടിക പുറത്തുവരുന്നതിന് കൂടുതല്‍ സമയമെടുത്താലും അര്‍ഹരായ ആരെയും പട്ടികയില്‍നിന്ന് ഒഴിവാക്കില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























