വക്കീല്‍ ഹരീഷ് സാല്‍വേക്കറിന് അഭിനന്ദമ പ്രവാഹം; ഇന്ത്യാ മഹാരാജ്യത്തിന്‍രെ മുഴുവന്‍ ഹീറൊയാകുമ്പോള്‍; 1 രൂപ മാത്രം പ്രതിഫലം ഇന്ത്യ ജയിച്ചു സൂപ്പര്‍മാന്‍ വക്കീല്‍ ഹരീഷ് സാല്‍വേക്ക് രാജ്യത്തിന്റെ ആദരം;

കുല്‍ഭൂഷന്‍ ജാദവിനായി അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഹാജരായ ഹരീഷ് സാല്‍വെ വാങ്ങിയ പ്രതിഫലം കേട്ട് ഇന്ത്യയാകെ ആകെ ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു. ഇന്ത്യയില്‍ തനന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന വക്കീലന്മാരിലൊരാളായ അദേഹം ഹാജരായത് വെറും ഒരു രൂപ പ്രതിഫലം വാങ്ങി എന്നത് ആര്‍ക്കും ആദ്യം വിശ്വസിക്കാനേ ആയില്ല. എന്നാല്‍ പിന്നീടങ്ങോട്ട് എല്ലാവരും അദേഹത്തെ ഏറ്റെടുക്കുകയായിരുന്നു. ഇങ്ങനെയും അഭിഭാഷകരുണ്ടൊ ലോകത്തില്‍ എന്നായി പിന്നിടുള്ള ആശ്ചര്യം. ഇപ്പോള്‍ അദേഹം ഇന്ത്യാ മഹാരാജ്യത്തിന്‍രെ മുഴുവന്‍ ഹീറൊ ആണ്. മുന്‍ വിദേശകാര്യമന്ത്രി സുഷ്മ സ്വരാജാണ് ട്വിറ്ററില്‍ ഈ വിവരം ആദ്യം പങ്കുവച്ചത്. നെതര്‍ലന്‍ഡിലെ ഹേഗിലുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പാകിസ്ഥാന്റെ പ്രമുഖ അഭിഭാഷകനായിരുന്ന ഖാവര്‍ ഖുറേഷിയായിരുന്നു ജാദവ് കേസില്‍ സാല്‍വേയുടെ എതിരാളി. ലണ്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ എല്‍എല്‍എം ബിരുദധാരിയാണ് ഖുറേഷി. എന്നാല്‍ ഖുറേഷിയോളം വലിയ ബിരുദം ഈ ഉള്ളവന് ഇല്ലെങ്കിലും വാദിച്ച് തോല്‍പ്പിക്കുകയായിരുന്നു ഇന്ത്യയുടെ അഭിമാനമായ ഹരീഷ് സാല്‍വെ. അതുപോലെതന്നെ ഇന്ത്യയില്‍ നിയമ, നികുതി, വാണിജ്യ നിയമങ്ങളില്‍ സാല്‍വേയോളം പ്രഗല്‍ഭനായ മറ്റൊരു അഭിഭാഷകനുണ്ടോയെന്ന കാര്യവും സംശയമാണ്.
1956ല്‍ മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ഹരീഷ് സാല്‍വേ ജനിച്ചത്. തന്റെ പിതാവ് എന്‍.കെ.പി സാല്‍വേയുടെ പാത പിന്തുടര്‍ന്ന് ഒരു ചാര്‍ട്ടേഡ് അക്കൗണ്ടാകണമെന്നായിരുന്നു സാല്‍വെയുടേയും ആഗ്രഹം. ഇതിനായി 1970കളില്‍ മുംബൈയില്‍ അദ്ദേഹം പ്രാക്ടീസ് ചെയ്തിരുന്നു. തുടര്‍ന്ന് 1980ലാണ് അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. അഡ്വ.പാല്‍ഖിവാലയുടെ ജൂനിയറായാണ് സാല്‍വേ പ്രാക്ടീസ് ആരംഭിച്ചത്. 1999-2002 കാലഘട്ടത്തില്‍ ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുകേഷ് അംബാനി, ഐടിസി ലിമിറ്റഡ്, ടാറ്റാ ഗ്രൂപ്പ്, ജയലളിത എന്നിവര്‍ക്ക് വേണ്ടിയെല്ലാം മുന്‍പ് അദ്ദേഹം കേസുകള്‍ വാദിച്ചിട്ടുണ്ട്.
രണ്ട് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യയ്ക്ക് അനൂകൂലമായി ആന്താരാഷ്ട്ര നീതിന്യായ കോടതിയുടെ സുപ്രധാന വിധി.മുന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തടഞ്ഞു. ഇന്ത്യന്‍ സമയം വൈകീട്ട് 6. 30 നാണ് കോടതി വധശിക്ഷ തടഞ്ഞുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്.വധശിക്ഷ വിധിച്ച പാക് സൈനിക കോടതിയുടെ വിധി പുനപരിശോധിക്കണമെന്നും ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും കോടതി വിധിച്ചു. ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് 16 ജഡ്ജിമാരടങ്ങുന്ന ബഞ്ച് വിധി പറഞ്ഞത്. ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള ജഡ്ജിമാര്‍ ബഞ്ചില്‍ ഉള്‍പ്പെട്ടിരുന്നു.
ഇതില്‍ 15 പേരും ഇന്ത്യയെ അനുകൂലിച്ചു. ജാദവിന് വേണ്ടി മുതിര്‍ന്ന് അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ ഹരീഷ് സാല്‍വെ ഹാജരായി. ചാരവൃത്തിയും ഭീകരതയും ആരോപിച്ച് 2017 ഏപ്രിലില്‍ ആണ് പാക് സൈനിക കോടതി കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിനെതിരെ 2017 മെയ് 8 ന് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. നാവികസേനയില്‍ നിന്ന് വിരമിച്ച ജാദവിനെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്നാണ് പിടികൂടിയത്. നിരവധിതവണ നയതന്ത്ര ഉദ്യോഗസ്ഥ സഹായം അനുവദിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പാക്കിസ്ഥാന്‍ ആവശ്യം അംഗീകരിച്ചില്ല. കേസില്‍ 2019 ഫെബ്രുവരിയിലാണ് ഇന്ത്യയുടെ വാദം പൂര്‍ത്തിയായത്.
https://www.facebook.com/Malayalivartha
























