ഒന്നുമില്ലായ്‌മയിൽ നിന്ന് 14 ബില്യൺ ഡോളർ ആസ്തിയിലേക്ക് എത്തിയ എൽ ചാപോ ഗുസ്‌മാന്റെ ജീവിത കഥ

മയക്കുമരുന്ന് രാജാവായി അറിയപ്പെടുന്ന ജോക്വിന്‍ ഗുസ്മാന് യു എസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി പത്തോളം കേസുകളില്‍ 62കാരനായ ഗുസ്മാന്‍ കുറ്റക്കാരനാണെന്ന് ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതി ഫെബ്രുവരിയില്‍ കണ്ടെത്തിയിരുന്നു.
ജീവപര്യന്തത്തിനു പുറമെ തോക്കുകള്‍ അനധികൃതമായി ഉപയോഗിച്ചതിന് 30 വര്‍ഷം അധികം തടവും 12.6 കോടി ഡോളര്‍ പിഴയും പ്രതിക്ക് കോടതി വിധിച്ചു.
മെക്സിക്കോ ആസ്ഥാനമായ ആഗോള മയക്കുമരുന്ന് സംഘം സിനോള കാര്‍ട്ടെല്‍ നയിച്ച ഗുസ്മാന് 14 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള വ്യക്തിയായിരുന്നു. 2017ലാണ് ഗുസ്മാനെ മെക്സിക്കോ യുഎസിന് കൈമാറിയത്
1993 ഗ്വാട്ടിമാലയിലാണ് ഗുസ്മാന്‍ ആദ്യം അറസ്റ്റിലായത്. 2001ല്‍ ജയില്‍ചാടി. അലക്കുകാരുടെ ബക്കറ്റില്‍ ഒളിച്ചിരുന്നാണ് അന്ന് രക്ഷപ്പെട്ടത്. 13 വര്‍ഷം പിടികിട്ടാപ്പുള്ളിയായി തുടര്‍ന്ന് ഗുസ്മാന്‍ 2014ല്‍ വീണ്ടും അറസ്റ്റിലായി
2015ല്‍ മെക്‌സിക്കന്‍ ജയിലില്‍ നിന്ന് തുരങ്കം വഴി രക്ഷപ്പെട്ട പ്രതിയെ പിന്നീട് പിടികൂടുകയും യു എസിന് കൈമാറുകയുമായിരുന്നു. യു എസിലേക്ക് മയക്കുമരുന്ന് കടത്തുന്ന വന്‍ ഗ്രൂപ്പായ സിനാലോവ കാര്‍ട്ടലിന്റെ മുന്‍ തലവനായിരുന്നു ഗുസ്മാന്‍.
തടവറയിലെ കുളിമുറിയില്‍ നിന്ന് തുരങ്കമുണ്ടാക്കി ജയില്‍ ചാടിയ ഗുസ്മാന്‍ ഒന്നര കിലോമീറ്റര്‍ നീളം വരുന്ന തുരങ്കത്തിലുടെ മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെടുകയായിരുന്നു. സുരക്ഷാ കാമറകളുടെ കണ്ണുകള്‍ വെട്ടിച്ച് ഇയാള്‍ രക്ഷപ്പെട്ടത് മെക്‌സിക്കോയെ ഞെട്ടിച്ചിരുന്നു. 2014 ഫിബ്രവരിയിലായിരുന്നു ഗുസ്മാന്‍ പിടിയിലായത്
ലഹരിമരുന്നു കടത്തും കൊലപാതകവും കള്ളപ്പണവും കേസുകളിൽപ്പെടുന്നു. വേറിട്ട സാഹസിക ജീവിതംകൊണ്ട് മെക്സിക്കൻ അധോലോകചരിത്രത്തിലെ ഇതിഹാസമായി മാറിയ ആളാണു ഗുസ്മാൻ. മെക്സിക്കോ പ്രസിഡന്റ് എൻറീക് പെന നിയെറ്റോ ഗുസ്മാനെ യുഎസിനു വിട്ടുകൊടുക്കേണ്ടെന്ന നിലപാടിലായിരുന്നെങ്കിലും ജയിൽചാട്ടം തുടർക്കഥയായപ്പോൾ തീരുമാനം മാറ്റുകയായിരുന്നു. അതിനെ തുടർന്നാണ് ഗുസ്മാനെ യു എസിനു വിട്ടുകൊടുത്തത്
കനത്ത സുരക്ഷാ ക്രമീകരണങ്ങളുള്ള കൊളറാഡോ ജയിലിലേക്കാവും ഗുസ്മാനെ അയക്കുകയെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. വിചാരണ നീതിപൂര്‍വകമായിരുന്നില്ലെന്നും ജഡ്ജിമാരെ മാധ്യമ വാര്‍ത്തകള്‍ സ്വാധീനിച്ചതായും ആരോപിച്ച ഗുസ്മാന്റെ അഭിഭാഷകന്‍ ജെഫ്രി ലിച്ച്മാന്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് വ്യക്തമാക്കി
മെക്‌സിക്കോയിലെ ഏറ്റവും സമ്പന്നന്മാരില്‍ പത്താം സ്ഥാനത്താണ് ഗുസ്മാന്‍. ലോകം കണ്ട എക്കാലത്തേയും വലിയ ലഹരി മാഫിയ തലവന്‍ എന്നാണ് ഫോബ്‌സ് ഗുസ്മാനെ വിശേഷിപ്പിക്കുന്നത് .അമേരിക്കന്‍ മയക്കുമരുന്ന് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഗുസ്മാനെ മയക്കുമരുന്ന് ലോകത്തെ ഗോഡ്ഫാദറായാണ് പരിഗണിക്കുന്നത്.
ഷിക്കാഗോ ക്രൈം കമ്മീഷന്‍ ഒന്നാം നമ്പര്‍ ശത്രുവായാണ് ഗുസ്മാനെ മുദ്രകുത്തിയിരുന്നത്.ഗുസ്മാന്റെ സിനാലോവ കാര്‍ട്ടല്‍ ടണ്‍കണക്കിന് കൊക്കൈനാണ് കപ്പല്‍മാര്‍ഗം മെക്‌സിക്കോയില്‍ നിന്ന് അമേരിക്കയിലേക്ക് കടത്തിയിരുന്നത്.
നോർത്ത് വെസ്റ്റ് മെക്സിക്കോയിലെ ഒരു പാവപ്പെട്ട കർഷക കുടുംബത്തിലെ ഏഴാമത്തെകുട്ടിയായാണ് ഗുസ്മാൻ ജനിച്ചത് .ചെറുപ്പത്തിൽ ഓറഞ്ച വിട്ട് കുടുംബം പുലർത്തിയിരുന്ന ഗുസ്മാൻ ആഡംബര ജീവിതത്തിലുള്ള താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. കുട്ടിക്കാലത്ത് ബന്ധുവീടുകളിൽ പോകുമ്പോഴും മറ്റും ഇമിറ്റേഷൻ ആഭരണങ്ങൾ അണിഞ്ഞിരുന്നത് ഗുസ്മാന്റെ സഹോദരി ഓർത്തെടുക്കുന്നു. അതുപോലെ തന്നെ കയ്യിലുള്ള പണം ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുമായിരുന്നെന്നു ഗുസ്മാന്റെ 'അമ്മ പറഞ്ഞിരുന്നു.
പതിഞ്ചാമത്തെ വയസ്സിൽ സ്വന്തമായി മരിജുവാന കൃഷിചെയ്തതിനാണ് ഗുസ്മാൻ ആദ്യമായി അറസ്റ്റിലാകുന്നത് . പിന്നീടാണ് കുള്ളന്‍ എന്ന അർത്ഥമുള്ള 'എൽ ചാ പ്പൊ' എന്ന ഇരട്ടപ്പേര് ഗുസ്മാൻ സ്വീകരിക്കുന്നത് .വെറും 5 അടി 6 ഇഞ്ചു ഉയരമേ ഉള്ളു എങ്കിലും പണമുണ്ടാക്കാനുള്ള ആഗ്രഹം അതിന്റെ പതിന്മടങ്ങ് ആയിരുന്നു. എളുപ്പത്തിൽ പണം സമ്പാദിക്കാനായി കണ്ടെത്തിയ കുറുക്കു വഴിയായിരുന്നു മയക്കുമരുന്ന് വ്യാപാരം.
തന്റെ ജീവിതം സിനിമയാക്കാന്‍ ഗുസ്മാന്‍ ആഗ്രഹിച്ചിരുന്നതായും ഇതിന് ഹോളിവുഡിലെ പല പ്രമുഖരെയും സമീപിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha























