പശ്ചിമബംഗാളില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം... ഹൂഗ്ലി ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു
പശ്ചിമബംഗാളില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. ഹൂഗ്ലി ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു. ലാല്‍ചന്ദ് ബാഗ് (37) എന്നയാളാണ് കൊല്ലപ്പെട്ടത്. ചന്തയില്‍നിന്നു വീട്ടിലേക്കു പോകവേ ബാഗിനെ അക്രമികള്‍ തല്ലിക്കൊല്ലുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ആറു ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി പ്രവര്‍ത്തകരാണു കൊലപാതകത്തിനു പിന്നിലെന്നു തൃണമൂല്‍ ജില്ലാ പ്രസിഡന്റ് ദിലീപ് യാദവ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലീസിന്റെ അറസ്റ്റുണ്ടായിരിക്കുന്നത്.
"
https://www.facebook.com/Malayalivartha