തമിഴ്നാട്ടില്‍ ടാങ്കര്‍ ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ടാങ്കര്‍ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
തമിഴ്നാട്ടില്‍ ടാങ്കര്‍ ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ടാങ്കര്‍ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ക്ലീനര്‍ക്കു ഗുരുതരമായി പരിക്കേറ്റു. സേലം രാസിപുരം ശങ്കറാണ് (35) മരിച്ചത്. ക്ലീനര്‍ സേലം രാജലിംഗം (28) പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. കൊച്ചിയില്‍ നിന്നും സേലത്തേക്ക് പെട്രോളുമായി പോകുകയായിരുന്ന ടാങ്കര്‍ലോറിയും ടൈല്‍സുമായി സേലത്തു നിന്നും കൊച്ചിയിലേക്കു പോകുകയായിരുന്ന ചരക്ക് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഈച്ചനാരി കര്‍പ്പകം കോളജിനരികേയായിരുന്നു അപകടം. അപകടത്തില്‍ ടാങ്കര്‍ലോറി ഡ്രൈവര്‍ ശങ്കര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. പോലീസും അഗ്നിശമനസേനയും ചേര്‍ന്ന് ഇരുവരെയും ലോറിയില്‍ നിന്നെടുത്ത് ആശുപത്രിയിലേക്കുമാറ്റി.
https://www.facebook.com/Malayalivartha