Widgets Magazine
28
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൻ ത ചുഴലിക്കാറ്റിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ സംസ്ഥാനങ്ങളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി: അതീവ ജാഗ്രത; ചുഴലിക്കാറ്റ് കരകയറിയാൽ കേരളത്തിൽ ഉൾപ്പെടെ സംഭവിക്കുന്നത്...


12 വർഷം തെരുവിൽ യാചിച്ചു; കണ്ടെത്തിയത് ലക്ഷങ്ങൾ! സ്ത്രീക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ എന്ന് സൂചന: ചികിത്സയ്ക്ക് വേണ്ടിയുള്ള ഏർപ്പാടുകളൊരുക്കി അധികൃതർ...


പരിപാടിയിൽ പങ്കെടുക്കരുതെന്ന നിർദേശം പാർട്ടി തന്നിട്ടില്ല; രേഖാമൂലമോ വിളിച്ചറിയിക്കുകയോ ചെയ്തിട്ടില്ല: ബിജെപിയെ വെട്ടിലാക്കി പ്രമീള ശശിധരൻ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കടുത്ത നടപടി എടുക്കുന്നത് തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം: ബിജെപി ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ സംരക്ഷിക്കുമെന്ന് പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി...


സ്വർണ വില കുറഞ്ഞു..ഒക്ടോബർ 25 ശനിയാഴ്ച വില വർധിച്ചതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞിരിക്കുന്നത്... സ്വർണം വാങ്ങാൻ ആവേശമാവുന്നു..


സ്കൂട്ടർ ഇന്നോവ കാറുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

സംവരണത്തില്‍ തൊട്ടുള്ള കളിവേണ്ടെന്ന് ആര്‍എസ്എസിനോട് കേന്ദ്രമന്ത്രി രാംദാസ് അതാവാലെ; അനുവദിക്കപ്പെട്ടിരിക്കുന്ന സംവരണത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച വേണമെന്ന ആവശ്യം അനാവശ്യമാണെന്നും കേന്ദ്രമന്ത്രി

20 AUGUST 2019 06:32 PM IST
മലയാളി വാര്‍ത്ത

ആര്‍എസ്എസിന് മുന്നറിയിപ്പുമായി കേന്ദ്ര മന്ത്രി രാംദാസ് അതാവാലെ. സംവരണത്തില്‍ തൊട്ടുള്ള കളിവേണ്ടെന്ന് ആര്‍എസ്എസിനോട് കേന്ദ്രമന്ത്രി രാംദാസ് അതാവാലെ പറഞ്ഞു. അനുവദിക്കപ്പെട്ടിരിക്കുന്ന സംവരണത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. സംവരണവിഷയത്തില്‍ ചര്‍ച്ച ആവശ്യമാണെന്ന് താന്‍ വിചാരിക്കുന്നില്ലെന്നും രാംദാസ് അതാവാലെ പറഞ്ഞു. പിന്നോക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണം ഒരു മാറ്റവുമില്ലാതെ നിലനില്‍ക്കണം. ഇപ്പോള്‍ മറ്റ് സമുദായങ്ങളും സംവരണത്തിന് അര്‍ഹത നേടിയിട്ടുണ്ടെന്നും അതിനാല്‍ ഇക്കാര്യത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യം അനാവശ്യമാണെന്നും കേന്ദ്രമന്ത്രി കൂട്ടി ചേർത്തു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതാവായ രാംദാസ് അതാവാലെ രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാരില്‍ സാമൂഹിക നീതി വകുപ്പിന്റെ ചുമതലയാണ് വഹിക്കുന്നത്. മോഡി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം സംവരണം റദ്ദാക്കല്‍ ആയിരിക്കുമെന്നയ സൂചനയായിരുന്നു ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ സംസാരത്തിൽ നിന്നും കഴിഞ്ഞ ദിവസം മനസിലാക്കാൻ കഴിഞ്ഞത്.

സംവരണത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ സൗഹാര്‍ദപൂര്‍ണമായ സംവാദം നടക്കണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ആര്‍എസ്എസിനു കീഴിലുള്ള ശിക്ഷാ സംസ്‌കൃതി ഉത്താന്‍ ന്യാസ് ചേർത്ത പരിപാടിയിലായിരുന്നു ഈ കാര്യം പറഞ്ഞത്. വിദ്യാഭ്യാസത്തിലും ജോലിയിലും പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടനാപ്രകാരം വ്യവസ്ഥ ചെയ്തിരിക്കുന്ന സംവരണം റദ്ദാക്കണമെന്നത് ആര്‍എസ്എസ് വര്‍ഷങ്ങളായി ഉയർത്തുന്ന ആവശ്യങ്ങളിലൊന്നാണ്. എന്നാൽ ഈ ആവശ്യത്തെ നിരക്കാരിക്കുകയാണ് കേന്ദ്ര മന്ത്രി ചെയ്തത്. മോഡി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം സംവരണം റദ്ദാക്കലെന്ന സൂചനയുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതാണ് രംഗത്ത് വന്നിരുന്നു. റിസര്‍വേഷനെ അനുകൂലിച്ച് സംസാരിക്കുന്നവര്‍ അതിനെതിരെ സംസാരിക്കുന്നവരുടെ താല്‍പര്യം കൂടി കണക്കിലെടുക്കണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. അതു പോലെ സംവരണത്തെ എതിര്‍ക്കുന്നവര്‍ അനുകൂലിക്കുന്നവരുടെ വികാരം കൂടി മാനിക്കണം. സംവരണത്തെ കുറിച്ച് ചര്‍ച്ച തുടങ്ങിയപ്പോഴൊക്കെ ശക്തമായ പ്രതികരണങ്ങളാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ആര്‍എസ്എസും ബിജെപിയും പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരും വ്യത്യസ്തമാണെന്നും ഒന്നു ചെയ്യുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം മറ്റൊന്നില്‍ അടിച്ചേല്‍പിക്കാന്‍ പാടില്ലെന്നും മോഹന്‍ ഭാഗവത് വിശദമാക്കിയിരുന്നു . വിദ്യാഭ്യാസത്തിലും ജോലിയിലും പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടനാപ്രകാരം വ്യവസ്ഥ ചെയ്തിരിക്കുന്ന സംവരണം റദ്ദാക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ആര്‍എസ്എസ് ഉന്നയിച്ചുവരുകയാണ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതുമെല്ലാം ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്ന ആക്ഷേപം നില നിൽക്കവെയാണ് ഇത്തരത്തിലുള്ള സൂചനകളുമായി ആർ എസ്സ് എസ്സ് വന്നിരിക്കുന്നത്. എന്നാൽ കേന്ദ്ര മന്ത്രി ഈ വാദത്തെ തള്ളിയിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിക്ക് സ്‌നാനം ചെയ്യുന്നതിനായി വ്യാജ യമുനാനദി നിര്‍മ്മിച്ചതായി ആരോപണം  (59 minutes ago)

കുമ്പളയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി  (1 hour ago)

പി.എം ശ്രീ വിഷയത്തില്‍ സി.പി.ഐയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി  (1 hour ago)

ദില്ലി ആസിഡ് ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനെ കസ്റ്റഡിയിലെടുത്തു  (1 hour ago)

തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും  (1 hour ago)

തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സ്‌കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി  (2 hours ago)

അടിമാലിയിലെ മണ്ണിടിച്ചിലിന് കാരണം അശാസ്ത്രീയ മണ്ണെടുപ്പെന്ന് പരാതി  (2 hours ago)

90,000 രൂപയ്ക്ക് മുക്കുപണ്ടം പണയം വയ്ക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (2 hours ago)

സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി  (3 hours ago)

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (3 hours ago)

സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥിയെ കൊലപ്പെടുത്തി ഫഌറ്റിലിട്ട് കത്തിച്ചു  (3 hours ago)

പിഎം ശ്രീ വിവാദത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബുധനാഴ്ച്ച യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു  (5 hours ago)

പി .എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവച്ചതില്‍ പ്രതിഷേധിച്ച് കെ എസ് യു നടത്തിയ പ്രതിഷേധം സംഘര്‍ഷഭരിതം  (5 hours ago)

തന്റെയും മകന്റെയും അഭിനയരംഗത്തെ അവസരം നഷ്ടപ്പെട്ടതിന് കാരണം വെളിപ്പെടുത്തി നടി  (6 hours ago)

വുമൻസ് അണ്ടർ 19 ട്വൻ്റി 20യിൽ കപ്പ് കേരളത്തിന്, ജയം ഛത്തീസ്ഗഢിനെ തകർത്ത്  (6 hours ago)

Malayali Vartha Recommends