Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭാ തെരഞ്ഞെടുപ്പിലെ എൻഡിഎ പ്രചാരണത്തിന് തുടക്കമിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്ത്....


വിദേശ ജോലി, ആഭരണ ലബ്ധി, സുഖസൗകര്യങ്ങൾ: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം


നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ... പരാതി രഹസ്യമാക്കി അന്വേഷിച്ചു, ചാനലുകള്‍ പിന്നാലെ കൂടും മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ, പത്തനംതിട്ട എആർ ക്യാംപിൽ എത്തിച്ചു; നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ


ശബരിമല സ്വർണക്കൊള്ളക്കേസ്... തന്ത്രി കണ്‌ഠരര് രാജീവരർക്കെതിരെ അതിശക്തമായ തെളിവുണ്ടെന്നും കൂടുതൽ കേസുകളിൽ പ്രതിയാക്കുമെന്നും എസ്.ഐ.ടി


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ...പാലക്കാട് നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്, പുതിയ പരാതിയിൽ എടുത്ത കേസിലാണ് നടപടിയെന്നാണ് സൂചന

ബിജെപിയില്‍ കൂട്ട രാജി.. സുരക്ഷിതമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ശക്തമായ തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ലേങ്കില്‍ മുന്നോട്ടുള്ള ഭരണം ബിജെപിക്ക് ഏറെ പ്രയാസകരമാകും

23 AUGUST 2019 05:49 PM IST
മലയാളി വാര്‍ത്ത

കർണാടകയിൽ ഒരു മാസം നീണ്ട ഒറ്റയാള്‍ ഭരണത്തിന് ശേഷം കഴിഞ്ഞ ആഴ്ചയാണ് കര്‍ണാടകത്തില്‍ യെഡിയൂരപ്പ സര്‍ക്കാര്‍ മന്ത്രിസഭാ വികസനം നടത്തിയത്. ഇതുവരെ മന്ത്രിസഭാ എന്നാൽ മുഖ്യമന്ത്രി മാത്രം ആയിരുന്നു കർണാടകയിൽ .. ഒരു സ്വതന്ത്രന്‍ ഉള്‍പ്പെടെ 17 പേരുടെ മന്ത്രി സഭയാണ് ബിജെപി രൂപീകരിച്ചത്. തൊട്ടുപിന്നാലെ അതൃപ്തിയുമായി നേതാക്കൾ രംഗത്തെത്തി.

മന്ത്രി സ്ഥാനത്തിനായുള്ള നേതാക്കളുടെ സമ്മര്‍ദ്ദത്തെ എങ്ങനെ അതിജീവിക്കുമെന്ന ആശങ്കയിലാണ് ബിജെപി ഇപ്പോൾ . ആദ്യ മന്ത്രിസഭയില്‍ സുള്ള്യ എം.എല്‍.എ എസ്. അംഗാരയ്ക്ക് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ചത് 150ലേറെ ബി.ജെ.പി പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. സുള്യ എംഎല്‍എ എസ് അംഗാരയെ മന്ത്രിയാക്കത്തതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്‍റെ അനുയായികള്‍ രാജിവെച്ചത്. കൂടുതല്‍ പേര്‍ രാജി വെക്കുമെന്നും പറയുന്നു .
സുള്യ എംഎല്‍ എസ് അംഗാരയുടെ അനുയായികളാണ് രാജിവെച്ചത്. 5 തവണ എംഎല്‍എയായ നേതാവിന് മന്ത്രി സ്ഥാനം നല്‍കാത്തത് അംഗീകരിക്കാന്‍ ആവില്ലെന്നാണ് പ്രവര്‍ത്തകരുടെ വാദം. പാര്‍ട്ടിക്ക് വേണ്ടി നിലകൊണ്ട തനിക്ക് മന്ത്രി സ്ഥാനം നല്‍കാതിരുന്നത് ഏറെ വേദനിപ്പിച്ചുവെന്ന് അംഗാരയും പറയുന്നു

മറ്റ് പാര്‍ട്ടികളില്‍ നിന്ന് ശതകോടികള്‍ ചെലവിട്ട് എം.എല്‍.എമാരെ വാങ്ങുമ്പോള്‍ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും തഴയുന്നു എന്നുകാട്ടിയാണ് കൂട്ടരാജി. അഞ്ചുതവണ എം.എല്‍.എയായ മുതിര്‍ന്ന നേതാവ് അംഗാരയ്ക്ക് മന്ത്രിസ്ഥാനം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

34 മന്ത്രിമാര്‍ വേണ്ടിടത്ത് 17 പേരെ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്. ഇതോടെ മന്ത്രിസ്ഥാനം ലഭിക്കാത്തവര്‍ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തി. ഇവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്തിരുന്നു.

മുതിര്‍ന്ന നേതാക്കളായ ബാലചന്ദ്ര ജാര്‍ക്കിഹോളി, മുരുഗേഷ് നിറാനി, ഉമേഷ് കട്ടി എന്നീ നേതാക്കളും അതൃപ്തി വ്യക്കമാക്കി രംഗത്തെത്തിയിട്ടുണ്ട്.


2013 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ എട്ട് സീറ്റുകളില്‍ 6 ഉം ബിജെപിക്ക് നഷ്ടപ്പെട്ടപ്പോള്‍ സുള്യ മാത്രമാണ് ബിജെപിക്ക് നിലനിര്‍ത്താന്‍ ആയത്. അംഗാരയുടെ ജനപിന്തുണ മാത്രമാണ് ഈ നേട്ടത്തിന് പിന്നില്‍. സുള്യയെ സംവരണ മണ്ഡലമായി പ്രഖ്യാപിച്ചതല്ലാതെ മണ്ഡലത്തിലെ ജനപ്രതിനിധികള്‍ക്ക് സര്‍ക്കാരില്‍ ഒരു പ്രാതിനിധ്യവും ഇതുവരെ ലഭിച്ചിട്ടില്ല. ​

രണ്ടാംഘട്ട മന്ത്രിസഭാ വികസനത്തിലും അംഗാരയെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പാര്‍ട്ടിയുമായുള്ള സകല ബന്ധവും അവസാനിപ്പിക്കുമെന്നും ഇപ്പോഴുള്ളത് മുന്നറിയിപ്പ് മാത്രമാണെന്നും രാജിവെച്ചവര്‍ പറയുന്നു. ഇതിന്റെ ഭാഗമായി പാര്‍ട്ടി നേതൃത്വത്തിന്റെ ഒരു നിര്‍ദ്ദേശവും അനുസരിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. മന്ത്രിസ്ഥാനം ലഭിക്കാത്തത് വിഷമിപ്പിച്ചുവെന്നും പാര്‍ട്ടിയോട് വിശ്വസ്തത പുലര്‍ത്തിയിട്ടും ഇതുവരെ മന്ത്രിസ്ഥാനം ലഭിച്ചില്ലെന്നും അംഗാര പ്രതികരിച്ചു.

ദക്ഷിണ കന്നഡയില്‍ നിന്ന് ഒറ്റ നേതാക്കളെ പോലും മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തീരദേശ കര്‍ണാടകയില്‍ നിന്ന് മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചതാകട്ടെ കോട്ട ശ്രീനിവാസ പൂജാരിക്ക് മാത്രമാണ്. ദക്ഷിണ കന്നഡയില്‍ നിന്നുള്ള എംപി നളിന്‍ കുമാര്‍ കട്ടീലിനെ ബിജെപി സംസ്ഥാന അധ്യക്ഷനായ തിരഞ്ഞെടുത്തെങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ മേഖലയില്‍ നിന്നുള്ള നേതാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് നേതാക്കള്‍ പരാതിപ്പെട്ടു. രണ്ടാം ഘട്ട മന്ത്രിസഭാ വികസനത്തിലെങ്കിലും അംഗാരയെ ഉള്‍പ്പെടുത്തിയില്ലേങ്കില്‍ പിന്നീട് പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ പാലിക്കില്ലെന്നും താന്‍ രാജിവെയ്ക്കുമെന്നും വാലാമ്പാലേ പറഞ്ഞു.

സഖ്യസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് എംഎല്‍എ സ്ഥാനം രാജിവെച്ച 15 പേരില്‍ 12 പേര്‍ക്ക് നേരത്തെ ബിജെപി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. ഈ എംഎല്‍എമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടതിനാലാണ് ബിജെപി നേതാക്കളെ പാര്‍ട്ടി തഴഞ്ഞത് എന്നാണ് കണക്കാക്കപ്പെടുന്നത്. വിമതരെ പിണക്കുന്നത് സര്‍ക്കാറിന്‍റെ നിലനില്‍പ്പിന് തന്നെ ഭീഷണി ഉയര്‍ത്തും എന്നതിനാല്‍ അവരെ കയ്യൊഴിയാന്‍ ബിജെപിക്ക് സാധ്യമല്ല. മന്ത്രിസ്ഥാനത്തിനായി പാര്‍ട്ടിയില്‍ നിന്ന് ഉയരുന്ന സമ്മര്‍ദ്ദങ്ങളും അവഗണിക്കാന്‍ കഴിയില്ല.സുരക്ഷിതമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ശക്തമായ തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ലേങ്കില്‍ മുന്നോട്ടുള്ള ഭരണം ബിജെപിക്ക് ഏറെ പ്രയാസകരമാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബോംബിട്ട് അതിജീവിത..! കത്തിച്ച് എറിഞ്ഞ് പോസ്റ്റ്..! മാലാഖ കുഞ്ഞുങ്ങൾ ക്ഷമിക്കട്ടെ..! രാഹുൽ നിന്ന് ഉരുകുന്നു..!POST ഇതാ  (3 minutes ago)

15 മിനിട്ടിൽ ഇട്ടവേഷത്തോടെ രാഹുൽ പോലീസ് ജീപ്പിൽ ..! എല്ലാം ഞാൻ കണ്ടു...!രാഹുലിനെ കണ്ടപ്പോൾ നെഞ്ച് പൊട്ടി..സെക്യൂരി  (8 minutes ago)

ചികിത്സയിലിരുന്ന മലയാളി മരിച്ചു...  (14 minutes ago)

വാഹനാപകടത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു...  (23 minutes ago)

എൻഡിഎ പ്രചാരണത്തിന് തുടക്കമിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്ത്.  (36 minutes ago)

15 മിനിട്ടിൽ ഇട്ടവേഷത്തോടെ രാഹുൽ പോലീസ് ജീപ്പിൽ ..! പൂങ്കുഴലിയുടെ സർജിക്കൽ സ്ട്രൈക്ക് പണി AKG സെന്ററിൽ നിന്ന്  (44 minutes ago)

പുതിയ വീട്, സർവ്വകാര്യ വിജയം, ധനലാഭം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യവർഷം!  (52 minutes ago)

യുവതിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍...  (1 hour ago)

സ്‌കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് യോഗ്യത നേടാന്‍  (1 hour ago)

നഗരസഭ ജീവനക്കാർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കൊക്കയിലേക്ക്  (1 hour ago)

മുതിർന്ന ഫോട്ടോ ജേണലിസ്റ്റ് എൻ പി ജയൻ അന്തരിച്ചു...    (1 hour ago)

ഡൽഹി ക്യാപിറ്റൽസിനെതിരെ 50 റൺസിന്റെ തകർപ്പൻ ജയമാണ്  (2 hours ago)

കെ.ജെ.യേശുദാസിന്റെ 86-ാം ജന്മദിനത്തിൽ  (2 hours ago)

നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ... പരാതി രഹസ്യമാക്കി അന്വേഷിച്ചു, ചാനലുകള്‍ പിന്നാലെ കൂടും മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ, പത്തനംതിട്ട എആർ ക്യാംപിൽ എത്തിച്ചു; നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ  (2 hours ago)

പ്രവാസി മലയാളി റാസൽഖൈമയിൽ ഹൃദയാഘാതത്തെ  (3 hours ago)

Malayali Vartha Recommends