വീടിന്റെ ഓടുപൊളിച്ച ശേഷം തലയില്‍ വലിയ കല്ലിട്ട് കൊലപ്പെടുത്തുക; കൊലയാളി സംഘത്തിന് മാതൃകയായത് 2017ലെ 'ആ സിനിമ';മേല്‍ക്കൂരയുടെ മുകളില്‍ കറിയിരുന്ന് ഓരോ ഓട് ഇളക്കി നോക്കിയപ്പോഴും കുട്ടികൾ കണ്ടത് മറ്റൊരു കാഴ്ച....!!!!

ഗൃഹനാഥനെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന സംഭവത്തിൽ കൊലയാളി സംഘത്തിന് മാതൃകയായത് 2017ലെ 'ആ സിനിമ' . 2017 ല്‍ പുറത്തിറങ്ങിയ 'സ്‌പൈഡര്‍' എന്ന തമിഴ് ചിത്രത്തില്‍ നിന്നാണെന്നും കുട്ടി മൊഴി നല്‍കിയത് . ഈ ചിത്രത്തിൽ ഒരു ബാലന്‍ ഓരോരുത്തരേയും തലയില്‍ കല്ലിട്ട് കൊലപ്പെടുത്തുന്നതാണ് പ്രമേയം.
അതായത് വീടിന്റെ ഓടുപൊളിച്ച ശേഷം ശിവന്‍കുട്ടിയുടെ തലയില്‍ വലിയ കല്ലിട്ട് കൊലപ്പെടുത്താന്‍ ആയിരുന്നു പദ്ധതി. ശനിയാഴ്ച രാത്രി വീട്ടില്‍ എത്തിയ പ്രതികള്‍ ശിവന്‍കുട്ടി ഉറങ്ങി എന്ന് മനസിലാക്കി ഏണിവെച്ച് മേല്‍ക്കൂരയുടെ മുകളില്‍ കറിയിരുന്നു. എന്നാല്‍ ഓരോ ഇടത്തും ഓട് ഇളക്കി നോക്കുമ്പോള്‍ മച്ച് തടസമാകുകയായിരുന്നു. ഓടിന് താഴെ മച്ചുള്ളതിനാൽ ഈ പദ്ധതി നടന്നില്ല.
വിഷം കൊടുത്തു കൊല്ലാനും വാഹനം ഇടുപ്പിച്ച് കൊല്ലാനും ഒക്കെ പദ്ധതി ഉണ്ടായിരുന്നു. 13കാരിയും - ആണ്‍ സുഹൃത്തും തമ്മിലുള്ള വാട്ട്‌സ്ആപ്പ് സന്ദേശത്തില്‍ ഈ കാര്യങ്ങൾ ഓക്കേ വ്യക്തമാണ്.
ശിവന്‍കുട്ടിയുടെ വീടിന്റെ ലൊക്കേഷന്‍ 13 കാരിയാണ് സുഹൃത്തിന് അയച്ചു നല്‍കിയത് .
വെന്റിലേഷന്റെ ഭാഗത്ത് വലിയ ദ്വാരമുണ്ടെന്നും അതുവഴി ഇറങ്ങാം എന്നും 13കാരി സന്ദേശം നൽകി. . പിന്നാലെ ദ്വാരം വഴി ഒരാള്‍ അകത്ത് കയറുകയും വാതില്‍ തുറന്ന് മറ്റുള്ളവരെ അകത്ത് കയറ്റുകയുമായിരുന്നു. വീട്ടിനുള്ളില്‍ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം നിലനില്‍ക്കേയാണ് എട്ടാം ക്ലാസുകാരിയാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് മനസിലാക്കിയത്.
https://www.facebook.com/Malayalivartha
























