ചികിത്സയിൽ ഇരിക്കെ രോഗി മരിച്ചു; സംഭവത്തിൽ പ്രതിഷേധിച്ച് തേയിലത്തോട്ടം തൊഴിലാളികൾ ഡോക്ടറെ കൊന്നു

ചികിത്സയിലായിരുന്ന രോഗി മരണപ്പെട്ടതിനെ തുടർന്ന് തേയിലത്തോട്ടം തൊഴിലാളികളുടെ മര്‍ദ്ദനമേറ്റ് അസമിലെ ഡോക്ടര്‍ കൊല്ലപ്പെട്ടു. ആശുപത്രിയിൽ എത്തിച്ച രോഗിയെ പരിചരിക്കാന്‍ വൈകിയെന്ന് ആരോപിച്ചാണ് ഡോക്ടറെ തൊഴിലാളികള്‍ മര്‍ദ്ദിച്ചത്.ജോര്‍ഹട്ട് ജില്ലയിലെ ‘ഗാര്‍ഡന്‍ ഡോക്ടര്‍’ എന്നറിയപ്പെട്ടിരുന്ന 73 കാരനായ ഡോ. ദെബെന്‍ ദത്തയാണ്ക്രൂരമായ മര്‍ദ്ദനമേറ്റ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
എസ്റ്റേറ്റിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സോമ്ര മാജി എന്ന തോട്ടംത്തൊഴിലാളി കഴിഞ്ഞ ദിവസം മരിച്ചിരുന്നതായിരുന്നു തൊഴിലാളികളെ പ്രകോപിതനാക്കിയത്. ഇതേതുടർന്ന് മരണ സമയത്ത് എസ്റ്റേറ്റ് ആശുപത്രിയിലെ ഡോക്ടര്‍ ദെബന്‍ ദത്ത സ്ഥലത്തില്ലാതിരുന്നത് തൊഴിലാളികളുടെ പ്രതിഷേധത്തിന് ഇടയാക്കി.
അതോടൊപ്പം തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് പരിചരിച്ചെങ്കിലും തൊഴിലാളി മരണപ്പെട്ടു. ശേഷം വൈകീട്ട് ആശുപത്രിയിലെത്തിയ ദത്തയെ രോഷാകുലരായ തൊഴിലാളികള്‍ മുറിയില്‍ പൂട്ടിയിടുകയും ആക്രമിക്കുകയുമായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് വിരമിച്ച ഡോ .ദത്തയെ എസ്റ്റേറ്റിലെ സേവനം പരിഗണിച്ചാണ് സര്‍വീസ് നീട്ടിനല്‍കിയത്.
സ്ഥിതിഗതികള്‍ ശാന്തമാകുന്നതുവരെ തൊഴിലാളികളുടെ ശമ്പളം തടഞ്ഞുവെക്കുമെന്ന് എസ്റ്റേറ്റ് ഉടമകള്‍ വ്യക്തമാക്കി. ടാറ്റാ ടീ ലിമിറ്റഡിനു കീഴിലുള്ള അമല്‍ഗാമേറ്റഡ് പ്ലാന്റേഷന്‍ പ്രൈവറ്റ് ലിമിറ്റഡിനു കീഴിലുള്ളതാണ് ജോര്‍ഹാട്ട് ടൗണിനു 22 കിലോമീറ്റര്‍ അകലെയുള്ള ടിയോക് ടീ എസ്റ്റേറ്റ് ഗാര്‍ഡന്‍ സ്ഥിതിചെയ്യുന്നത്.
https://www.facebook.com/Malayalivartha


























