ഇനിമുതൽ ആധാര്‍ മദ്യത്തിനും ലിങ്ക് ചെയ്യാൻ ശുപാർശ

റേഷൻ സാധനങ്ങൾ കൃത്യമായി ലഭിക്കാനും അതുപോലെ തന്നെ റേഷൻ കടകളിൽ നടന്നുവരുന്ന ചൂഷണം തടയുവാനും ആധാര്‍ ലിങ്കിംഗ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ മദ്യത്തിനും ആധാര്‍ ലിങ്കിംഗ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് കമ്മീഷണര്‍മാര്‍ക്കും സെക്രട്ടറിമാര്‍ക്കും കത്തയച്ചു എന്ന റിപ്പോർട്ട ലഭ്യമാകുന്നത്.
അതോടൊപ്പം തന്നെ ടെട്രാ പായ്ക്കുകളും മദ്യം പായ്ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന കുപ്പികളും കാരണം പരിസ്ഥിതിക്ക് ദോഷം ഉണ്ടാകുന്നുവെന്നും ഇതുമൂലമുള്ള പരിസ്ഥിതി മലിനീകരണം തടയണമെന്നും മംഗളൂരുവിലുള്ള ദേശീയ പരിസ്ഥിതി സംരക്ഷണ ഫൗണ്ടേഷന്‍ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെടും ചെയ്തു.
ദേശീയ പരിസ്ഥിതി സംരക്ഷണ ഫൗണ്ടേഷന്‍ നല്‍കിയ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്,
മദ്യവില്‍പ്പനശാലകളിൽ അധികൃതര്‍ മദ്യം വാങ്ങാനെത്തിയവരുടെ ആധാര്‍ കാര്‍ഡ് വാങ്ങുകയും കമ്ബ്യൂട്ടറില്‍ രേഖപ്പെടുത്തുകയും ചെയ്യണം.രണ്ടാമതും മദ്യം വാങ്ങാന്‍ എത്തുന്ന ആള്‍ പഴയ ശൂന്യമായ കുപ്പി തിരികെ കൊണ്ടുവരുകയും വേണം. ഉപയോഗശേഷം മദ്യക്കുപ്പികള്‍ പൊതുസ്ഥലങ്ങളിലും മറ്റും വലിച്ചെറിഞ്ഞത് ശ്രദ്ധയില്‍പെട്ടാല്‍ കുപ്പിയിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്ത് ഏത് കടയില്‍ നിന്നാണെന്ന് കണ്ടെത്തുകയും അവിടുത്തെ കമ്ബ്യൂട്ടര്‍ വഴി ഉപഭോക്താവിനെ തിരിച്ചറിഞ്ഞ് അനുയോജ്യമായ പിഴ ചുമത്തുകയും ചെയ്യണം .
https://www.facebook.com/Malayalivartha


























