ദൈവത്തിന്റെ സ്വന്തം നാട്ടിൽ എത്തിയതിൽ മോദിയോട് സന്തോഷം അറിയിച്ച് ഗവർണർ

മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണറായി നിയമിച്ചതിനെ തുടർന്ന് ദൈവത്തിന്റെ സ്വന്തം നാടിനെ നൽകിയതിന് സന്തോഷം അറിയിച്ചിരിക്കുകയാണ .ഒരു പാര്‍ട്ടിയിലും അംഗമല്ലാത്തെ തന്നെ ഗവര്‍ണറാക്കിയതിന് പ്രധാനമന്ത്രിയോട് നന്ദി പറയുന്നതായും നിയുക്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വരുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രളയങ്ങള്‍ ആശങ്കയാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയാണ് ആദ്യ ദൗത്യമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. ജസ്റ്റിസ് പി സദാശിവത്തിന്റെ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണറായി നിയമിച്ചതായുള്ള വിജ്ഞാപനം രാഷ്ട്രപതി പുറത്തിറക്കിയത്. ഷാബാനു കേസിലെ വിധി മറികടക്കാന്‍ നിയമം കൊണ്ടുവന്നതില്‍ പ്രതിഷേധിച്ച് രാജീവ്ഗാന്ധി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചയാളാണ് ആരിഫ് മുഹമ്മദ് ഖാന്‍.
1986ല്‍ കോണ്‍ഗ്രസ് വിട്ട ആരിഫ് ഖാന്‍ ജനതാദളില്‍ ചേര്‍ന്ന് വിപി സിങ് മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയായി. 2004ല്‍ ബിജെപിയില്‍ ചേര്‍ന്നെങ്കിലും പിന്നീട് പാര്‍ട്ടി പ്രവർത്തന വിടുകയാണ് ചെയ്തത്.ബന്ദാരു ദത്താത്രയ ഹിമാചലിലും തമിഴ്നാട് ബി.ജെ.പി അധ്യക്ഷയായിരുന്ന തമിളിസൈ സൗന്ദര്‍ രാജന്‍ തെലുങ്കാനയിലും ഗവര്‍ണറാകുമെന്നാണ് റിപ്പോർട്ട്. അതോടപ്പം തന്നെ ഭഗത് സിങ് കോഷിയാരിയാണ് മഹാരാഷ്ട്രയിലെ പുതിയ ഗവര്‍ണര്‍. ഇദ്ദേഹം ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയായിരുന്നു.
https://www.facebook.com/Malayalivartha


























