തീരുന്നില്ല ഉന്നാവോ പ്രതികാരം ; പെണ്‍കുട്ടിയുടെ അമ്മാവനു വേണ്ടി കേസ് നടത്തുന്നയാളെ വധിക്കാൻ ശ്രമം

ഉന്നാവോപീഡന കേസിലെ ഇരയായ പെണ്‍കുട്ടിയുടെ അമ്മാവനു വേണ്ടി കേസ് നടത്തുന്നയാളെ വധിക്കാൻ ശ്രമം. വധ ശ്രമത്തിന് ശ്രമിച്ച അഞ്ച് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉന്നാവോ കേസ് വിചാരണ നടക്കുന്ന കോടതിയിലെത്തി അഭിഭാഷകന്റെ സഹായിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മടങ്ങവെയാണ് ആക്രമണം നടന്നത്.
തന്നെ മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നു കാണിച്ച് വെള്ളിയാഴ്ച പരാതി ഇദ്ദേഹം നല്‍കി. ഇതിനെ തുടര്‍ന്നാണ് മാഖി പോലിസ് കേസെടുത്തത്. ബാലേന്ദ്ര സിങ്, രോഹിത് സിങ്, ധര്‍മ്മേന്ദ്ര സിങ്, എന്നിങ്ങനെ കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേര്‍ എന്നിവര്‍ക്കെതിരേയാണ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. ബലാല്‍സംഗക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ അമ്മാവനെതിരേ ആറ് കേസുകള്‍ ചുമത്തിയിരിക്കുന്നത്. ഇദ്ദേഹം ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ജയിലിലേക്ക് പോവുന്നതിനിടെയാണ് പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച വാഹനത്തില്‍ ദുരൂഹ സാഹചര്യത്തില്‍ ട്രക്കിടിച്ചത്. അപകടത്തില്‍ രണ്ട് അമ്മായിമാര്‍ കൊല്ലപ്പെടുകയും പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ജൂലൈ 28നുണ്ടായ അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ എയിംസില്‍ ചികില്‍സയിലാണ്. ജയിലിൽ ഉള്ള അമ്മാവനെ കാണാൻ പോകവെയാണ് ഇവർ അപകടത്തിൽപ്പെട്ടത്.
https://www.facebook.com/Malayalivartha


























