കനാല്‍ നിര്‍മ്മാണം പൂര്‍ത്തിയായത് 42 വര്‍ഷത്തിനി ശേഷം... തകര്‍ന്നു വീണത് ഉദ്ഘാടനം കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍

ജാര്‍ഖണ്ഡിലെ ഹസരിബാഗില്‍ 42 വര്‍ഷത്തിനു ശേഷം പൂര്‍ത്തിയായ കനാല്‍ ഉദ്ഘാടനം ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തകര്‍ന്നു വീണു. കഴിഞ്ഞ ബുധനാഴ്ചയാണ് മുഖ്യമന്ത്രി രഘുബര്‍ ദാസ് കനാലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. രാത്രി എട്ടരയോടെ കനാലിന്റെ ഒരു ഭാഗം ഇടിയുകയായിരുന്നു. പത്തു മണിക്കൂറിനുള്ളില്‍ പൂര്‍ണമായും തകര്‍ന്നുവീണു. കനാല്‍ തകര്‍ന്നതിനെത്തുടര്‍ന്നു സമീപത്തുള്ള 35 ഗ്രാമങ്ങളിലെ കൃഷിസ്ഥലങ്ങള്‍ വെള്ളത്തിലായി. കനാലിലെ കോണ്‍ക്രീറ്റ് ചെയ്യാത്ത ഭാഗത്തെ എലി മാളങ്ങളിലൂടെ വെള്ളമിറങ്ങിയതാണ് കനാല്‍ തകരാന്‍ കാരണമെന്ന് സംസ്ഥാന ജലസേചന വകുപ്പ്. സംഭവത്തിന്റെ അന്വേഷണത്തിനായി മൂന്നംഗ വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു.
42 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആവിഷ്‌കരിച്ച ഈ കനാല്‍ പദ്ധതിക്കായി 12 കോടിയില്‍ നിന്ന് ദശാബ്ദങ്ങള്‍ കൊണ്ട് 2176 കോടി രൂപ വരെ ചിലവഴിക്കപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. വെള്ളം കയറി കൃഷി നശിച്ച എല്ലാ കര്‍ഷകര്‍ക്കും നഷ്ട പരിഹാരം നല്‍കുമെന്നും ജില്ലാ അധികൃതര്‍ വ്യക്തമാക്കി. 1955 ല്‍ ദാമോദര്‍ വാലി കോര്‍പറേഷനാണ് കോനാര്‍ ജലസംഭരണി നിര്‍മിച്ചത്. 357 കിലോമീറ്റര്‍ കനാലും 17 കിലോമീറ്റര്‍ ടണലും ഉള്‍പ്പെടുന്നതായിരുന്നു രൂപരേഖ.
https://www.facebook.com/Malayalivartha


























