പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച് തടവിലാക്കിയ കുല്‍ഭൂഷണിന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാന്‍ സൗകര്യമൊരുക്കുമെന്ന് പാക് അധികൃതര്‍

പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച് തടവിലാക്കിയ കുല്‍ഭൂഷണിന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാന്‍ സൗകര്യമൊരുക്കുമെന്ന് പാക് അധികൃതര്‍. ഇന്ന് അതിനുള്ള സൗകര്യം ഒരുക്കുമെന്നും പാകിസ്താന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ അറിയിച്ചു.ആദ്യമായാണ് പാക്കിസ്ഥാന്‍ കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കുന്നത്.
അതേസമയം ഇന്ത്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്താരാഷ്ട്ര നീതിന്യായ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ആഗസ്റ്റില്‍ കുല്‍ഭൂഷണ് നയതന്ത്രസഹായം നല്‍കാന്‍ പാക്കിസ്ഥാന്‍ തയാറായിരുന്നു. എന്നാല്‍ അവര്‍ ഇതിനായി മുന്നോട്ടുവച്ച വ്യവസ്ഥകളൊന്നും ഇന്ത്യ അംഗീകരിക്കാന്‍ തയ്യാറായില്ല. വ്യവസ്ഥകളാകട്ടെ കൂടിക്കാഴ്ച നടക്കുന്ന മുറിയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും, ഒരു പാക്ക് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലായിരിക്കണം കൂടിക്കാഴ്ചയെന്നുമായിരുന്നു
ചാരവൃത്തി ആരോപിച്ചാണ് 2016 ഏപ്രിലില്‍ ജാദവിനെ പാക്കിസ്ഥാന്‍ തടവിലാക്കിയത്. അതിന്റെ തൊട്ടടുത്ത വര്‍ഷം ഏപ്രിലില്‍ പാക് സൈനിക കോടതി ജാദവിനു വധശിക്ഷ വിധിച്ചു. 2019 ജൂലൈ 17ന് കേസ് പരിഗണിച്ച ഹേഗിലെ രാജ്യാന്തര കോടതി പാക് സൈനിക കോടതി വിധിച്ച വധശിക്ഷ തടഞ്ഞു. വധശിക്ഷ പുനഃപരിശോധിക്കാന്‍ പാക്കിസ്ഥാനു നിര്‍ദേശം നല്‍കിയ കോടതി, ജാദവിന് നയതന്ത്ര സഹായം നല്‍കണമെന്നും ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha


























