ലഹരികടത്തലിന് മറയാക്കിയത് ആംബുലന്‍സിനെ... ത്രിപുരയില്‍ ആംബുലന്‍സില്‍ നിന്നും പിടികൂടിയത് 197 കിലോ കഞ്ചാവ്

ലഹരികടത്തലിന് മറയാക്കിയത് ആംബുലന്‍സിനെ. ത്രിപുരയില്‍ ആംബുലന്‍സില്‍ നിന്നും 197 കിലോ കഞ്ചാവ് പിടിച്ചെടുത്തു.പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വഴിയില്‍ ആംബുലന്‍സിനെ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു. കഡമംതലയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
ആംബുലന്‍സിലെ രഹസ്യ അറകളിലാണ് ഇത് ഒളിപ്പിച്ചു വച്ചിരുന്നത്. ആംബുലന്‍സ് ആകുമ്പോള്‍ ആര്‍ക്കും സംശയം തോന്നാറില്ല, മാത്രവുമല്ല ചെക്കിങ്ങും കാണില്ല. എല്ലാ സിഗ്നലുകളിലും കടത്തി വിടുകയും ചെയ്യും. ഇതിന്റെയൊക്കെ മറവില്‍ കുറച്ചു നാളുകളായി പ്രതികള്‍ ഇത് തുടര്‍ന്നു വരികയായിരുന്നു. പോലീസ് വാഹനം തടഞ്ഞതോടെ ഡ്രൈവറും സഹായിയും സ്ഥലം വിട്ടു. പോലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha


























