ചന്ദ്രയാന്‍ ദൗത്യത്തിലെ വെല്ലുവിളി നിറഞ്ഞ ഘട്ടം... ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും ഇന്ന് വേര്‍പെടും...

ചന്ദ്രയാന്‍ ദൗത്യത്തിലെ വെല്ലുവിളി നിറഞ്ഞ ഘട്ടമാണ് ഇന്ന് . ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും ഇന്ന് വേര്‍പെടും. ഉച്ചയ്ക്ക് 12:45നും 1:45നും ഇടയിലായിരിക്കും ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും രണ്ടായി വേര്‍പെടുക. ചന്ദ്രയാന്‍ രണ്ട് അതിന്റെ ലക്ഷ്യത്തിലേക്കടുക്കുകയാണ്. ഈ വേര്‍പിരിയല്‍ നടക്കുന്നത് ഏതാനം നിമിഷങ്ങള്‍ മാത്രം നീണ്ട് നില്‍ക്കുന്ന പ്രക്രിയയിലൂടെയായിരിക്കും.
ചന്ദ്രനില്‍ നിന്ന് 119 കിലോമീറ്റര്‍ അടുത്ത ദൂരവും 127 കിലോമീറ്റര്‍ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹം ഇപ്പോള്‍ നില്‍ക്കുന്നത്.
രണ്ടായി പിരിഞ്ഞതിന് ശേഷം ഓര്‍ബിറ്റര്‍ ഈ ഭ്രമണപഥത്തില്‍ തന്നെ തുടരും. വിക്രം ലാന്‍ഡറിന്റെ ഭ്രമണപഥം സെപ്തംബര്‍ മൂന്നിനും നാലിനുമായി രണ്ട് ഘട്ടങ്ങളിലായി താഴ്ത്തിയതിന് ശേഷം സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1.30നും 2.30നും ഇടയിലായിരിക്കും വിക്രം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. ദൗത്യം വിജയകരമായാല്‍ സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
https://www.facebook.com/Malayalivartha


























