ബ്രൂക്ക് ബോണ്ട് റെഡ് ലേബലിന്റെ പരസ്യങ്ങള്‍ ഹിന്ദു വിരുദ്ധം ; പിൻവലിക്കണമെന്ന ആവശ്യവുമായി സംഘപരിവാര്‍

ഹിന്ദു വിരുദ്ധമായ പരസ്യങ്ങൾ പിൻവലിക്കണെമെന്ന് ആവശ്യവുമായി സംഘപരിവാര്‍. ബ്രൂക്ക് ബോണ്ട് റെഡ് ലേബലിന്റെ പരസ്യങ്ങള്‍ക്കെതിരെയാണ് സംഘപരിവാർ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ആ പരസ്യങ്ങൾ ഹിന്ദു വിരുദ്ധമാണെന്നും, അത് ഒഴിവാക്കണമെന്നും ആഹ്വാനം ചെയ്ത് ട്വിറ്ററില്‍ സംഘപരിവാര്‍ ക്യംപയിന്‍ നടത്തുകയാണ്. ബോയ്‌കോട്ട് റെഡ് ലേബൽ എന്ന ഹാഷ് ടാഗ് അവർ നടത്തുകയാണ്. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഉൽപന്നമാണ് ബ്രൂക്ക് ബോണ്ട് റെഡ് ലേബല്‍ ചായപ്പൊടി.
റെഡ് ലേബലിന്റെ രണ്ട് പരസ്യങ്ങളാണ് പ്രധാനമായും സംഘപരിവാര്‍ അനുകൂലികളെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഗണേശോത്സവത്തിന് ഗണപതി വിഗ്രഹം വില്‍പ്പന നടത്തുന്ന മുസ്ലീം വൃദ്ധന്റെയും, കുംഭമേളയ്ക്കിടെ അച്ഛനെ ഉപേക്ഷിച്ച് പോകുന്ന മകന്റെയും പരസ്യങ്ങളാണ് റെഡ് ലേബല്‍ ചായപ്പൊടി ഒഴിവാക്കാണമെന്ന് ആവശ്യപെട്ടിരിക്കുന്നത്. വിഗ്രഹം വാങ്ങിക്കാൻ എത്തുന്ന ഒരു വ്യക്തിക്ക് അത് ഉണ്ടാക്കിയ വ്യക്തി അതിനെ പറ്റിയുള്ള വിവരങ്ങൾ നൽകുന്നു. എന്നാൽ അവസാനമാണ് അതുണ്ടാക്കിയ വ്യക്തി തലയിലൊരു തൊപ്പി വയ്ക്കുന്നത്. മതപരമായ ഏതെങ്കിലും പരസ്യം പ്രക്ഷേപണം ചെയ്യുന്നതും നിർത്തുക എന്ന ആവശ്യം വ്യാപകമായി ഉയരുന്നു.
https://www.facebook.com/Malayalivartha


























