ബിജിപിയുടെ വാതില്‍ പൂര്‍ണ്ണമായി തുറന്നിട്ടാല്‍ ശരദ് പവാറും പൃഥ്വിരാജ് ചവാനും മാത്രമേ അവരുടെ പാര്‍ട്ടിയില്‍ അവശേഷിക്കുകയുള്ളൂ; പരിഹാസവുമായി അമിത് ഷാ

മഹാരാഷ്ട്രയിലെ എന്‍സിപി, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്ന് നോതാക്കള്‍ വന്‍തോതില്‍ ഒഴിഞ്ഞ് പോവുന്നതിനെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇപ്പോള്‍ ബിജിപിയുടെ വാതില്‍ പൂര്‍ണ്ണമായി തുറന്നിട്ടാല്‍ ശരദ് പവാറും പൃഥ്വിരാജ് ചവാനും മാത്രമേ അവരുടെ പാര്‍ട്ടിയില്‍ അവശേഷിക്കുകയുള്ളൂ എന്നും അമിത് ഷാ പരിഹസിച്ചു.
തെക്കന്‍ തഹാരാഷ്ട്രയിലെ സോളാപുരില്‍ നടന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ 'മഹാജനദേശ് യാത്ര'യുടെ സമാപാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു നേരെ പരിഹാസവുമായി രംഗത്തെത്തിയത്.
സംസ്ഥാനത്ത് മുഖ്യപ്രതിപക്ഷ കക്ഷികളായ ശരദ് പവാറിന്റെ എന്‍സിപിയും പൃഥ്വിരാജ് ചവാന്‍ നയിക്കുന്ന കോണ്‍ഗ്രസും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഇരുപാര്‍ട്ടികളില്‍ നിന്നും നിരവധി നേതാക്കന്മാരാണ് ശിവസേനയിലും ബിജെപിയിലും ചേര്‍ന്നത്. എന്‍സിപിയില്‍ നിന്നാണ് കൂടുതല്‍ കൊഴിഞ്ഞു പോക്ക്.
നിയമസഭ തിരഞ്ഞെടുപ്പിനായി അധികം ദൂരമില്ലാത്ത സാഹചര്യത്തിൽ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനും എന്‍സിപിക്കും കനത്ത തിരിച്ചടി നല്‍കി ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്. ഇരു പാര്‍ട്ടികളില്‍ നിന്നുമായി മൂന്ന് എംഎല്‍എമാരാണ് ഞായറാഴ്ച ബിജെപിയില്‍ ചേര്‍ന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ രണ്ടാം ഘട്ട മഹാജനദേശ് യാത്രയുടെ സമാപന ചടങ്ങില്‍ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു നേതാക്കളുടെ ബിജെപി പ്രവേശം.
സതാരയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ജയകുമാര്‍ ഗൊരേ,മുന്‍ എന്‍സിപി എംപി ധനഞ്ജയ് മഹ്ദിക് ,എംഎല്‍എയും ശരദ് പവാറിന്‍റെ അടുത്ത ബന്ധുവുമായ തുല്‍ജാപൂര്‍ മണ്ഡലം എംഎല്‍എ രാജ്നാഥ് സിംഗ് പാട്ടീല്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇവര്‍ക്കൊപ്പം രണ്ട് എന്ഡസിപി അംഗങ്ങളും ബിജെപിയില്‍ ചേര്‍ന്നു. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ദിവസവുമെന്നോണമാണ് കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയില്‍ നിന്നും നേതാക്കള്‍ ബിജെപിയിലേക്ക് ഒഴുകുന്നത്. എന്‍സിപി എംഎല്‍എ ശിവേന്ദ്ര സിംഗ് ബോസ്ലെ, സന്ദീപ് നായിക്, വൈഭവ് പിച്ചഡ് എന്നിവര്‍ കഴിഞ്ഞ മാസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതുകൂടാതെ എംഎല്‍എമാരായ പാണ്ഡുരംഗ് ബറോറ, സച്ചിന്‍ അഹിര്‍ എന്നിവര്‍ ശിവസേനയിലും ചേര്‍ന്നിരുന്നു. കോണ്‍ഗ്രസില്‍ നിന്നും ഇതുവരെ 10 നേതാക്കളാണ് മഹാരാഷ്ട്രയില്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ എത്തിയത്. ഇനി 15 എംഎല്‍എമാര്‍ കൂടി ഉടന്‍ ബിജെപിയില്‍ എത്തുമെന്ന് നേതാക്കള്‍ വെളുപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഹാരാഷ്ട്രയില്‍ എന്‍സിപിയില്‍ നിന്നു ബിജെപിയിലേക്കുള്ള ഒഴുക്ക് ശക്തമായി നടക്കുകയാണ്. ഉസ്മാനാബാദ് എംഎല്‍എ റാണ ജഗജിത് സിംഗ് ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മഹാരാഷ്ട്ര മന്ത്രിയും മുതിര്‍ന്ന നേതാവുമായ പദ്മസിംഗ് പാട്ടീലിന്റെ മകനാണു ജഗജിത് സിംഗ്.
ഈ സാഹചര്യത്തിലാണ് മഹാരാഷ്ട്രയില്‍ ബിജെപി തങ്ങളുടെ വാതിലുകള്‍ തുറന്നിട്ടാല്‍ ശരദ് പവാറും പൃഥ്വിരാജ് ചൗഹാനും മാത്രമേ എന്‍സിപിയിലും കോണ്‍ഗ്രസിലും ബാക്കിയുണ്ടാവൂയെന്നും മറ്റുള്ളവര്‍ എല്ലാം ബിജെപിയില്‍ ചേരുമെന്നുമുല്ല അമിത് ഷായുടെ വെല്ലുവിളി.
https://www.facebook.com/Malayalivartha
























