Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഹിരോഷിമയിലും നാഗസാക്കിയിലും എഴുപതു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇന്നത്തെ തലമുറയും അതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നു. ഇതൊക്കെ ആലോചിച്ചിട്ട് തന്നെയാണോ പാക്കിസ്ഥാൻ പ്രധാനമന്ത്രി മുതൽ റെയിൽവെ മന്ത്രി വരെ ആറ്റം ബോംബ് പ്രയോഗിക്കുമെന്ന് ഭീഷണി മുഴക്കുന്നത്? ഇനിയൊരു യുദ്ധം താങ്ങാനുള്ള കെൽപ്പ് ഈ ഭൂമുഖത്തിനുണ്ടോ എന്ന കാര്യമാണ് നാം ചിന്തിക്കേണ്ടത് ...

03 SEPTEMBER 2019 03:50 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാകിസ്ഥാൻ ഇന്ത്യക്കെതിരെ പരസ്യമായ യുദ്ധഭീഷണി മുഴക്കുന്നു..   തന്നെ നിയമിച്ചിട്ടുള്ളതു തന്നെ ഇന്ത്യയുമായി യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നതിന് വേണ്ടിയാണ് എന്നാണു    പാക് മന്ത്രി ഷേഖ് റഷീദ് അഹമ്മദ് പറയുന്നത് .

കഴിഞ്ഞ അഞ്ചിന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ പാകിസ്താൻ ഇന്ത്യൻ നീക്കത്തെ അന്താരാഷ്ട്ര തലത്തിലെത്തിക്കാനുള്ള നീക്കങ്ങൾ നടത്തിയിരുന്നു ..പക്ഷെ പാകിസ്ഥാന് നിരാശയായിരുന്നു ഫലം. ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നു മാത്രമല്ല ചൈന ഒഴിച്ച് ബാക്കി രാജ്യങ്ങളെല്ലാം പാകിസ്താനെ  കൈവിട്ട സ്ഥിതിയാണ് ഇപ്പോൾ...

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന ഇന്ത്യൻ നിലപാടിനെ അക്ഷരാർത്ഥത്തിൽ അംഗീകരിക്കുകയായിരുന്നു അമേരിക്കയും ബ്രിട്ടണും ഫ്രാൻസും ഉൾപ്പെടെയുള്ള ലോക രാഷ്ട്രങ്ങൾ. 

ഇതോടെയാണ് പാകിസ്ഥൻ പ്രകോപനപരമായ പ്രസ്താവനകൾ ഇറക്കുന്നത് ..ഇതിന്റെ അവസാനം എന്താകുമെന്ന് പോലും  പാകിസ്ഥാൻ ചിന്തിക്കുന്നില്ല. പാക്ക് പ്രധാനമന്ത്രി മുതൽ റെയിൽവെ മന്ത്രി വരെ പാക്കിസ്ഥാന്റെ കൈവശമുള്ള ആറ്റം ബോംബുകളെ കുറിച്ചാണ് ഓരോ ദിവസവും പ്രസ്താവകൾ ഇറക്കുന്നത് .

125 മുതൽ 250 എണ്ണം വരെ അണ്വായുധങ്ങൾ കയ്യിലുണ്ടെന്നും ഏതു നിമിഷവും ആക്രമണത്തിനു സജ്ജമാണെന്നും  പാക്ക് റെയില്‍വെ മന്ത്രി റഷീദ് അഹമ്മദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ഇന്ത്യക്കുള്ള മുന്നറിയിപ്പ് ആണെന്നാണ് റഷീദ് അഹമ്മദ് പറഞ്ഞത് 

നിലവില്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനും അണ്വായുധങ്ങള്‍ കൈവശമുണ്ട്..പാകിസ്ഥാൻ അണ്വായുധം പ്രയോഗിക്കുമെന്നുറപ്പായാൽ തീർച്ചയായും ഇന്ത്യയും ആ വഴി തന്നെ പിന്തുടർന്നേക്കാം ..പിന്നെ ഉണ്ടാവുക ഹിരോഷിമയാലും  നാഗസാക്കിയിലും ഉണ്ടായതിനേക്കാൾ ഭീകരമായ അവസ്ഥ ആയിരിക്കും ..ലോകം മുഴുവൻ ഇതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകും .

ഹിരോഷിമയില്‍ നാശം വിതച്ചവയ്ക്ക് സമാനമായ നൂറോളം ന്യൂക്ലിയര്‍ ആയുധങ്ങള്‍ ആണ്  ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും കൈവശമുള്ളതെന്നു ന്യൂക്ലിയർ ഡാർക്നസ് വെബ്സൈറ്റ് പറയുന്നു. ഇതു മുഴുവന്‍ ഉപയോഗിക്കപ്പെട്ടാല്‍ അഞ്ചു മില്ല്യന്‍ ടണ്‍ കാര്‍ബണായിരിക്കും പുറത്തു വരിക. ഇതു ഭൂമിയുടെ സ്ട്രാറ്റോസ്ഫിയറിലെത്തി ലോകം മുഴുവന്‍ വ്യാപിക്കും. ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തെ തടയും. ഭൂമിയുടെ താപനില താഴും.

.മധ്യഅക്ഷാംശ മേഖലകളില്‍ ഓസോണ്‍ പാളിയുടെ 25-40 ശതമാനം വരെ നശിക്കും. എന്നാല്‍ ഉയര്‍ന്ന അക്ഷാംശ മേഖലകളില്‍ ഇതിന്റെ തോത് 50-70 ശതമാനമായിരിക്കും. അള്‍ട്രാവയലറ്റ് രശ്മികള്‍ നിര്‍ബാധം ഭൂമിയിലേക്ക് ഒഴുകിയെത്താന്‍ ഇതു കാരണമാകും. മഴയുടെ അളവില്‍ വലിയ കുറവ് സംഭവിക്കും. വിളകളും കൃഷിയും നശിക്കും. ക്ഷാമം വീണ്ടും ഭൂമിയെ വിഴുങ്ങും. അന്ന് ഭൂമിയിൽ മനുഷ്യൻ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ തലമുറകള്‍ ഭക്ഷണമില്ലാതെ നരകിക്കും

ന്യൂക്ലിയര്‍ ബോംബ് പൊട്ടിത്തെറിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദവും പ്രകാശവും ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതുപോലെ നിസ്സാരമായി കരുതേണ്ട ഒന്നല്ല...  ആദ്യം കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും അതിനെത്തുടര്‍ന്ന് തൊട്ടതെല്ലാം കരിച്ചുകളയുന്ന തീഗോളവും കിലോമീറ്ററുകള്‍ക്കപ്പുറം വരെ ചെന്നെത്തി കണ്ടതെല്ലാം വിഴുങ്ങുന്ന നരകാഗ്‌നിയായിമാറും.... ഭൂമിക്കടിയിലെ പാറകളും അവശിഷ്ടങ്ങളും വരെ കത്തിചാമ്പലാകാൻ കരുത്തുള്ള ചൂടിൽ  പാറകളെല്ലാം പൊട്ടിത്തെറിക്കും..മനുഷ്യനിർമിതമായ ഒന്നും ഭൂലോകത്ത് കാണില്ല.. എല്ലാം ഒറ്റ പൊട്ടിത്തെറിയിൽ അവസാനിക്കും 

യുഎസ് സൈന്യം ഹിരോഷിമയ്ക്കു മേല്‍ പ്രയോഗിച്ച ലിറ്റില്‍ ബോയ്, ഫാറ്റ് മാന്‍ തുടങ്ങിയ ബോംബുകള്‍ നശിപ്പിച്ചത് 120,000 ആളുകളെയായിരുന്നു. എന്നാൽ  ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം അണ്വായുധങ്ങള്‍ പ്രയോഗിച്ചാല്‍ ഏകദേശം 1.5  കോടിയിലധികം ജനങ്ങൾക്ക് ജീവഹാനി സംഭവിക്കും  

പിന്നീടും കൂണിന്റെ ആകൃതിയില്‍ വളര്‍ന്നുയരുന്ന തീഗോളത്തില്‍ നിന്നും പുറത്തേക്ക് വരുന്ന റേഡിയോ ആക്ടീവ് വികിരണങ്ങള്‍ വര്‍ഷങ്ങളോളം ഭൂമിയില്‍ നശിക്കാതെ നില്‍ക്കും. ഇവ പിന്നീട് ഭൂമിയിൽ ജീവൻ അവശേഷിക്കുമെങ്കിൽ   കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകും. അസഹ്യമായ കാലാവസ്ഥ അത്രയും പ്രദേശത്തെ മരുഭൂമിയാക്കി മാറ്റും 

ഹിരോഷിമയിലും നാഗസാക്കിയിലും എഴുപതു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇന്നത്തെ തലമുറയും അതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നു. ഇതൊക്കെ ആലോചിച്ചിട്ട് തന്നെയാണോ പാക്കിസ്ഥാൻ പ്രധാനമന്ത്രി മുതൽ റെയിൽവെ മന്ത്രി വരെ ആറ്റം ബോംബ് പ്രയോഗിക്കുമെന്ന് ഭീഷണി മുഴക്കുന്നത്?    ഇനിയൊരു യുദ്ധം  താങ്ങാനുള്ള കെൽപ്പ് ഈ ഭൂമുഖത്തിനുണ്ടോ എന്ന കാര്യമാണ് നാം ചിന്തിക്കേണ്ടത് ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends