Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

അപ്പാഷെ ഹെലികോപ്ടറുകൾക്ക് പിന്നാലെ ഇന്ത്യ സ്വന്തമാക്കുന്നത് റഫാല്‍ യുദ്ധവിമാനങ്ങളും ... പാക് ഭീകരാക്രമണങ്ങളെ നേരിടാൻ ഇന്ത്യൻ വ്യോമസേനയുടെ ആവനാഴി കൂടുതൽ സജ്ജമാകുന്നു... ഏതു ഭീഷണിയും നേരിടാനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ.. ലോക രാജ്യങ്ങളുടെ പിന്തുണ കൂടി ഉള്ളതിനാൽ ഇന്ത്യക്കത് കൂടുതൽ എളുപ്പമാകും

03 SEPTEMBER 2019 06:14 PM IST
മലയാളി വാര്‍ത്ത

More Stories...

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

പാക് ഭീകരാക്രമണങ്ങളെ നേരിടാൻ ഇന്ത്യൻ വ്യോമസേനയുടെ ആവനാഴി കൂടുതൽ സജ്ജമാകുന്നു... ഏതു ഭീഷണിയും നേരിടാനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ.. ലോക രാജ്യങ്ങളുടെ പിന്തുണ കൂടി ഉള്ളതിനാൽ ഇന്ത്യക്കത് കൂടുതൽ എളുപ്പമാകും

ബോയിങ് കമ്പനിയുടെ എട്ട് പുതുപുത്തൻ അപ്പാഷെ അസോൾട്ട് ചോപ്പറുകളാണ് ഇന്ന് വ്യോമസേനയുടെ ഭാഗമായത്. പത്താൻ കോട്ട് വ്യോമസേനാസ്ഥാനത്ത് നടന്ന ചടങ്ങുകളിൽ എയർ ചീഫ് മാർഷൽ ബി എസ് ധനോവ പങ്കെടുത്തു. ഇനി നിരീക്ഷണ സംവിധാനം അപ്പാഷെയുടെ നിയന്ത്രണത്തിലാകും.

ഇരുട്ടിലും വെളിച്ചത്തിലും ഒരുപോലെ പ്രവർത്തിക്കാനുതകും വിധത്തിലുള്ള ലേസർ, ഇൻഫ്രാറെഡ് സംവിധാനങ്ങൾ അപ്പാഷെയിലുണ്ട്. എന്നുമാത്രമല്ല, ആകാശത്തുനിന്നും ഭൂമി ലക്ഷ്യമാക്കി കുതിച്ചുപായാൻ കരുത്തുള്ള 'ഹെൽഫയർ' മിസൈലുകളും, 70mm റോക്കറ്റുകളും ഒക്കെ ഘടിപ്പിക്കാനും തൊടുത്തുവിടാനും കഴിയുന്നതാണ് ഈ ചോപ്പറുകൾ . അതിനു പുറമെ ഓട്ടോമാറ്റിക് പീരങ്കികളും ഇതിൽ സജ്ജമാക്കാൻ സാധിക്കും.

50 കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങൾ നിരീക്ഷിക്കാനും ആക്രമിക്കാനും അപ്പാഷെയ്ക്ക് സാധിക്കും. രാത്രിക്കാഴ്ച, അത്യാധുനിക സെൻസർ എന്നിവ സജ്ജമാക്കിയ കോപ്റ്ററിൽ രണ്ടു പേർക്കിരിക്ക് ഇരിക്കാനാകും. പൈലറ്റിനു മുന്നിലിരിക്കുന്ന സഹ പൈലറ്റിനായിരിക്കും ആക്രമണത്തിന്റെ ചുമതല. വെടിയുണ്ടകൾ ചെറുക്കാൻ കെൽപുള്ള കവചമാണു കോപ്റ്ററിന്റേത്.

ആകെ 22 എണ്ണത്തിനാണ് സൈന്യം ഓർഡർ കൊടുത്തിരുന്നത്. അതിൽ എട്ടെണ്ണം ആണ് ഇപ്പോൾ എത്തിയിട്ടുള്ളത് ..

ഇന്ത്യ കാലങ്ങളായി 'അസോൾട്ട് ഓപ്പറേഷനു'കൾക്ക് ഉപയോഗിച്ചുകൊണ്ടിരുന്നത് റഷ്യൻ നിർമിത Mi-35 ചോപ്പറുകളാണ്..ഇനി ഈ ഇരട്ടപ്പൈലറ്റ് അപ്പാഷെകൾ വരുന്നതോടെ കളി മാറുമെന്നുതന്നെയാണ് വ്യോമസേനയിൽ ഓഫീസർമാർ പ്രതീക്ഷിക്കുന്നത്.

ശത്രുസങ്കേതങ്ങളോട് അധികം അടുക്കാതെ തന്നെ അവയുടെ ചിത്രങ്ങൾ എടുക്കാനും, എടുത്ത ചിത്രങ്ങൾ ബേസിലേക്ക് അയക്കാനും ഒക്കെയുള്ള കഴിവുണ്ട് ഈ കോപ്റ്ററുകൾക്ക്. ഉപഗ്രഹചിത്രങ്ങൾ സ്വീകരിക്കാനുള്ള സംവിധാനങ്ങളും ചോപ്പറിൽ സജ്ജമാക്കിയിട്ടുണ്ട്. ഇങ്ങനെ ആയുധനിയന്ത്രണത്തിൽ റിമോട്ട് നെറ്റ്വർക്കിങ് സംവിധാനങ്ങൾ ചോപ്പറിലുള്ളത് ഭാവിയിലെ പോരാട്ടങ്ങളിൽ ഏറെ സാദ്ധ്യതകൾ തുറക്കുമെന്ന പ്രതീക്ഷയുമുണ്ട്.

ഇതിനു പുറമേയാണ്‌ വ്യോമസേനയ്ക്ക് കൂടുതല്‍ കരുത്തേകാന്‍ റഫാല്‍ യുദ്ധവിമാനം ഇന്ത്യ വാങ്ങുന്നത് പ്രതിരോധമന്ത്രി രാജ്നാഥ് സിങും വ്യോമസേന മേധാവി ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവയും ഫ്രാന്‍സിലെത്തി ആദ്യ റഫാല്‍ യുദ്ധവിമാനം ഏറ്റുവാങ്ങും. സെപ്റ്റംബര്‍ 20ന് ഇവര്‍ ഇതിനായി ഫ്രാന്‍സിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഫ്രാന്‍സിലെ ദസ്സോ ഏവിയേഷന്‍ നിര്‍മ്മിച്ച ആദ്യ യുദ്ധ വിമാനമാണ് ഇന്ത്യയുടെ പ്രതിനിധികള്‍ ഏറ്റുവാങ്ങുന്നത്. ദസ്സോ ഏവിയേഷന്‍ 36 റഫാല്‍ ജറ്റ് വിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് നിര്‍മ്മിച്ചു നല്‍കുന്നത്.

അടുത്ത വര്‍ഷം മേയ് മാസത്തോടെ ആദ്യ ഘടത്തിലുള്ള വിമാനങ്ങള്‍ ഇന്ത്യയിലെത്തി തുടങ്ങും. നിലവില്‍ ഫ്രഞ്ച് വ്യോമസേന ഉപയോഗിക്കുന്നതിനേക്കാള്‍ ആധുനിക സജ്ജീകരണങ്ങളുള്ള റഫാല്‍ വിമാനങ്ങളാണ് ഇന്ത്യയ്ക്കായി നിര്‍മ്മിച്ചു നല്‍കുന്നത്.

അഫ്ഗാനിസ്ഥാനിലും സിറിയയിലും ആക്രമണ ശേഷി തെളിയിച്ചിട്ടുള്ള പോര്‍വിമാനമാണ് റഫാല്‍....വായുവില്‍ നിന്നും വായുവിലേക്കും വായുവില്‍ നിന്നും കരയിലേക്കും ആക്രമണത്തിന് ഉതകുന്ന ഈ യുദ്ധ വിമാനങ്ങൾക്ക് എയർ ടു എയർ, എയർ ടു ഗ്രൗണ്ട്, എയർ ടു സർഫെഴ്സ് ശേഷിയും ഉണ്ട്

2015ലാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് 36 റഫാല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പുവച്ചത്. 36 വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നും 7.87 ബില്യണ്‍ യൂറോ (59000 കോടി രൂപ)യുടേതാണ് കരാര്‍. 150 കി മി അധികം സഞ്ചാര ശേഷിയുള്ള ഈ വിമാനങ്ങൾ ഇന്ത്യൻ സൈന്യത്തിന് മുതൽക്കൂട്ടാകും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 minutes ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (21 minutes ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (26 minutes ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (34 minutes ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (45 minutes ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (1 hour ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (1 hour ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (2 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (5 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (6 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (6 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (6 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (6 hours ago)

Malayali Vartha Recommends