ഐ.എന്‍.എക്സ് മീഡിയ കേസ്... ചിദംബരത്തെ കസ്റ്റഡിയില്‍ വേണ്ടെന്ന് സിബിഐ
ഐ.എന്‍.എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്ത പി. ചിദംബരത്തെ ഇനി കസ്റ്റഡിയില്‍ വേണ്ടെന്ന് സിബിഐ സുപ്രീംകോടതിയില്‍. എന്നാല്‍ കസ്റ്റഡി കാലാവധി തീരും വരെ കേസ് പരിഗണിക്കില്ലെന്നും ചിദംബരത്തെ കസ്റ്റഡിയില്‍ തന്നെ വയ്ക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.
ചിദംബരത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചതിനാലാണ് കസ്റ്റഡി നീക്കാന്‍ സിബിഐ കോടതിയെ സമീപിച്ചത്. കേസില്‍ നിലവിലെ സ്ഥിതി തുടരണമെന്നും ഇടക്കാല ജാമ്യം തേടി സെപ്റ്റംബര്‍ 5 വരെ വിചാരണ കോടതിയെ സമീപിക്കരുതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഭാനുമതി അടങ്ങിയ ഡിവിഷന് ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.
മുന്‍പ് ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടപ്പോള്‍ കോടതി പറഞ്ഞ അതേ നിബന്ധനകള്‍ ഇപ്പോഴും ബാധകമാണ്. ദിവസവും അരമണിക്കൂര്‍ കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹത്തെ സന്ദര്‍ശിക്കാനുള്ള അനുമതി സിബിഐ പ്രത്യേക കോടതി നല്‍കിയിട്ടുണ്ട്. കൂടാതെ, അഭിഭാഷകര്‍ക്കും ചിദംബരത്തെ സന്ദര്‍ശിക്കാം. എല്ലാ 48 മണിക്കൂറിലും ചിദംബരത്തെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കും.
https://www.facebook.com/Malayalivartha