പതിനൊന്നു വയസുകാരനെ സ്കൂളിലെ ടോയ്ലറ്റില് കൊല്ലപ്പെട്ട നിലയില്‍
ബിഹാറില്‍ പതിനൊന്നു വയസുകാരനെ സ്കൂളിലെ ടോയ്ലറ്റില് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രാവിലെ സഹോദരിക്കൊപ്പമാണ് വിദ്യാര്‍ഥി ആദിത്യ സ്കൂളിലേക്ക് പോയത്. എന്നാല്‍, വൈകീട്ട് ക്ലാസ് കഴിഞ്ഞിട്ടും സഹോദരനെ കാണാത്തതിനാല്‍ ക്ലാസ് മുറിയിലും മറ്റുമായി സഹോദരി നടത്തിയ അന്വേഷണത്തില്‍ ആദിത്യയുടെ ബാഗ് മാത്രമാണ് കണ്ടെത്താനായത്.
തുടര്‍ന്ന് ആദിത്യക്ക് വേണ്ടി നടത്തിയ തിരച്ചിലില്‍ സ്കൂളിലെ ടോയ് ലറ്റില്‍ നിലത്ത് കഴുത്തില്‍ ചരട് മുറുക്കി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ശൗചാലയം പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. സ്കൂള്‍ പിന്സിപ്പലടക്കം ഏഴുപേരെ പ്രതി ചേര്‍ത്ത് പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha