പാക്കിസ്ഥാന് ഇനി വേറെ വഴിയില്ല... ജീവന് രക്ഷാ മരുന്നുകള്‍ കിട്ടണമെങ്കില്‍ ഇന്ത്യ കനിയണം
കാശ്മീര്‍ വിഷയം കത്തിപ്പടരവേ ജീവന് രക്ഷാ മരുന്നുകള്‍ രാജ്യത്ത് കിട്ടാനില്ലാതെ വലയുകയാണ് പാക്കിസ്ഥാന്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ പാക്കിസ്ഥാന് ഇന്ത്യയുടെ സഹായം കൂടിയേതീരു. ഈ സാഹചര്യത്തിലാണ് ജീവന് രക്ഷാ മരുന്നുകള്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ പാകിസ്ഥാന് തീരുമാനിച്ചത്.
രാജ്യത്തെ മരുന്ന് വിപണനം താറുമാറായതും, രോഗികള്‍ ഇതുമൂലം കഷ്ടപ്പെടുന്നതും കാരണമാണ് പാകിസ്ഥാന് മാറി ചിന്തിക്കാന്‍ തീരുമാനിച്ചത്. നയതന്ത്ര ബന്ധം അവസാനിപ്പിച്ചതോടെ ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം തടസ്സപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പാകിസ്ഥാന്റെ ആരോഗ്യമേഖലയെ അത് പ്രതികൂലമായി ബാധിച്ചത്. മരുന്ന് ദൗര്‍ലഭ്യം രൂക്ഷമായതോടെ പാക് വ്യാപാര മന്ത്രാലയം ഇന്ത്യയില്‍ നിന്ന് അടിയന്തിരമായി ജീവന് രക്ഷാ മരുന്നുകള്‍ ഇറക്കുമതി ചെയ്യാന്‍ ഇമ്രാന് ഖാന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള ബസ്, ട്രെയിന്‍ സര്‍വീസുകള്‍ പാകിസ്ഥാന് അവസാനിപ്പിച്ചിരുന്നു. ഇന്ത്യന്‍ ചലച്ചിത്രങ്ങളും ഇന്ത്യന്‍ താരങ്ങളെ കാണിക്കുന്ന പരസ്യങ്ങളും പാകിസ്ഥാന് നിരോധിച്ചു. എന്നാല്‍, 16 മാസത്തോളമായി ഇന്ത്യയില്‍ നിന്ന് 36 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ വിലയുള്ള ആന്റി റാബിസ്, ആന്റി വെനം വാക്സിനുകള്‍ പാകിസ്ഥാന് ഇറക്കുമതി ചെയ്തിരുന്നു.
https://www.facebook.com/Malayalivartha