ചന്ദ്രയാന്‍2 ലക്ഷ്യത്തിലേക്ക് അടുക്കുന്നു... രണ്ടാം ഭ്രമണപഥ താഴ്ത്തലും വിജയകരം.... വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിന് 35 കിലോമീറ്റര്‍ മാത്രം അകലെ, സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ ഒന്നിനും രണ്ടിനും ഇടയിലായിരിക്കും വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള പ്രക്രിയ ആരംഭിക്കുക
ചന്ദ്രയാന്‍2 ലക്ഷ്യത്തിലേക്ക് അടുക്കുന്നു. വിക്രം ലാന്‍ഡറിന്റെ രണ്ടാംഘട്ട ഭ്രമണപഥം താഴ്ത്തലും വിജയകരമായി. ഇന്നു പുലര്‍ച്ചെ 3.45നാണ് ഭ്രമണപഥം ഒന്‍പത് സെക്കന്‍ഡ് നേരം താഴ്ത്തിയത്.
ചന്ദ്രന്റെ ഉപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നതിനായി വിക്രം ലാന്‍ഡര്‍ ഓര്‍ബിറ്ററില്‍നിന്നു തിങ്കളാഴ്ച ഉച്ചയ്ക്ക് 1.15 വിജയകരമായി വേര്‍പെടുത്തിയിരുന്നു. പേടകം വിക്ഷേപിച്ചു 42 ദിവസത്തിനുശേഷമാണു ദൗത്യത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ഓര്ബിറ്റര്ലാന്ഡര് വിച്ഛേദം നടന്നത്. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍നിന്നു ജിഎസ്എല്‍വി മാര്‍ക്ക് ത്രിഎം ഒന്ന് റോക്കറ്റ് ജൂലൈ 22നാണു ചന്ദ്രയാന്‍2നെ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചത്.
പിന്നീട്, ഭ്രമണപഥം ഉയര്‍ത്തിയും താഴ്ത്തിയും പേടകത്തെ ചന്ദ്രന്റെ ഏറ്റവും അടുത്തെത്തിച്ചു. ഞായറാഴ്ച പേടകത്തിന്റെ ഭ്രമണപഥം താഴ്ത്തി ചന്ദ്രനു കൂടുതല്‍ അടുത്തായി. ചന്ദ്രനോട് ഏറ്റവും അടുത്തുവരുന്നതു (പെരിജി) 119 കിലോമീറ്റും ഏറ്റവും അകലെ വരുന്നതു (അപ്പോജി) 127 കിലോമീറ്ററും എന്ന ഭ്രമണപഥത്തില്‍ ചന്ദ്രയാന്‍ 2 സഞ്ചരിക്കുന്പോയിരുന്നു ലാന്‍ഡര്‍ വേര്‍പെടുത്തിയത്. ഒരു വര്‍ഷം ആയുസുള്ള ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ നിലവിലെ ഭ്രമണപഥത്തില്‍ ചന്ദ്രനെ വലംവയ്ക്കും.
https://www.facebook.com/Malayalivartha