മുംബൈയില്‍ മഴക്കെടുതിയില്‍ രണ്ടു മരണം... രണ്ടു ദിവസത്തേക്ക് കൂടി കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ പ്രവചനം

മുംബൈയിലെ മഴക്കെടുതിയില്‍ രണ്ടു മരണം. ബിഎംസി ജീവനക്കാരായ വിജയേന്ദ്ര സര്‍ദാര്‍ ബാഗ്ദി(36), ജഗദീഷ് പാര്‍മര്‍(54) എന്നിവരാണ് മരിച്ചത്. മുംബൈ നഗരത്തിലും മഹാരാഷ്ട്രയുടെ മറ്റു ഭാഗങ്ങളിലുമുണ്ടായ കനത്ത മഴ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. മുംബൈയില്‍ രണ്ടു ദിവസത്തേക്ക് കൂടി കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ പ്രവചനം. കൂടുതല്‍ വെള്ളം തുറന്നു വിടുന്നതിനാല്‍ ലോണേവാല ഭാഗത്തേക്ക് ഉള്ള യാത്ര ഒഴിവാക്കണമെന്ന് ടൂറിസ്റ്റുകള്‍ക്ക് നി!ര്‍ദേശം നല്‍കിയിട്ടുണ്ട്.
മുംബൈയിലെ നിരവധി ലോക്കല്‍ ട്രെയിനുകള്‍ റദ്ദാക്കി. മിതി നദി കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ കുര്‍ളസയണ്‍ ഡിവിഷനില്‍ ട്രെയിന്‍ ഗതാഗതത്തിന് തടസം നേരിടുന്നുവെന്ന് സെന്‍ട്രല്‍ റയില്‍വേ അറിയിച്ചു.
https://www.facebook.com/Malayalivartha

























