അടുക്കളയില്‍ നിന്നോ മറ്റോ ശബ്ദം കേട്ടതോടെ അവര്‍ പരിഭ്രാന്തയായി.. കിടപ്പുമുറിയുടെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു... ഉടന്‍ തന്നെ കൈയ്യില്‍ ലഭിച്ച തോക്കെടുത്ത് 'അമ്മ വെടിയുതിര്‍ത്തു; അമ്മയെ സർപ്രൈസ് കൊടുത്ത് ഞെട്ടിക്കാൻ നോക്കിയതാ പക്ഷെ മകൾക്ക് കിട്ടിയത് എട്ടിന്റെ പണിയായിപ്പോയി!! മകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...

കേളേജില്‍ നിന്നും പറയാതെയാണ് മകള്‍ വീട്ടിലെത്തിയത്. അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കാനാണ് അറിയിക്കാതെ വന്നത്. എന്നാല്‍ പണിപാളി എന്ന് തന്നെ പറയാം. വീട്ടില്‍ കയറിയത് കള്ളന്‍ ആണെന്ന് കരുതിയാണ് അമ്മ വെടിവെച്ചത്. വെടിവയ്പ്പില്‍ 18 കാരിയായ മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഈ സമയത്ത് അമ്മ വീട്ടില്‍ തനിച്ചായിരുന്നു. അടുക്കളയില്‍ നിന്നോ മറ്റോ ശബ്ദം കേട്ടതോടെ അവര്‍ പരിഭ്രാന്തയായി. കിടപ്പുമുറിയുടെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. ഉടന്‍ തന്നെ കൈയ്യില്‍ ലഭിച്ച തോക്കെടുത്ത് വെടിയുതിര്‍ത്തു പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. വെടിവെച്ച് കഴിഞ്ഞതോടെയാണ് താന്‍ വെടിവെച്ചത് സ്വന്തം മകള്‍ക്ക് നേരെയാണെന്ന് അമ്മ അറിഞ്ഞത്. ഇതോടെ അമ്മ തകര്‍ന്നുപോയി. പെണ്‍കുട്ടി തലനാരിരഴ്ക്കാണ് രക്ഷപ്പെട്ടത്. വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയുടെ കൈയ്യില്‍ ലൈസന്‍സുള്ള 38 സ്‌പെഷ്യല്‍ റിവോള്‍വറാണ് ഉണ്ടായിരുന്നത്. അമേരിക്കയിലെ ഒഹിയോയിലാണ് സംഭവം.
https://www.facebook.com/Malayalivartha

























