മോദിക്ക് കട്ട സപ്പോർട്ടുമായി അമേരിക്കയും; മസൂദിനും ദാവൂദിനും ഇനി രക്ഷയില്ല; യുഎപിഎ നിയമ ഭേദഗതി പ്രകാരം ഇന്ത്യ നാലു പേരെ ഭീകരരായി പ്രഖ്യാപിച്ച നടപടിക്ക് പിന്തുണയുമായി അമേരിക്ക; ഇന്ത്യ രണ്ടും കൽപ്പിച്ച് തന്നെ

യുഎപിഎ നിയമ ഭേദഗതി പ്രകാരം ഇന്ത്യ നാലു പേരെ ഭീകരരായി പ്രഖ്യാപിച്ച നടപടിക്ക് പിന്തുണയുമായി അമേരിക്ക. ഇന്ത്യൻ ഭരണകൂടത്തിന്‍റെ തീരുമാനത്തെ പിന്തുണക്കുന്നതായി യു.എസ് സൗത്ത്-സെൻട്രൽ ഏഷ്യ ആക്ടിങ് അസിസ്റ്റന്‍റ് സെക്രട്ടറി ആലിസ് വെൽസ് പ്രതികരിച്ചു. തീവ്രവാദത്തിനെതിരായ യോജിച്ച പോരാട്ടത്തിന് പുതിയ നിയമം ഗുണം ചെയ്യുമെന്നും ആലിസ് വെൽസ് പ്രതികരിച്ചു.
വിവിധ കേസുകളിൽ ഇന്ത്യ തേടുന്ന ജയ്ശെ മുഹമ്മദ് നേതാവ് മസ്ഉൗദ് അസ്ഹർ, ലശ്കറെ ത്വയ്യിബ സ്ഥാപകൻ ഹാഫിസ് മുഹമ്മദ് സഇൗദ്, മുംബൈ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചുവെന്ന് കണ്ടെത്തിയ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം, മുംബൈ ഭീകരാക്രമണ കേസിൽ പ്രതി സകിയ്യുർറഹ്മാൻ ലഖ്വി എന്നിവരെയാണ് ഭീകരരായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.
വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാൻ അധികാരം നൽകുന്ന നിയമഭേദഗതി പാർലമെന്റ് പാസാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. സംഘടനകൾക്കുപുറമെ വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാമെന്ന നിയമഭേദഗതി യു.എ.പി.എയിൽ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) വരുത്തിയത് ഒരു മാസം മുമ്പാണ്. ഇത് നിയമമായാലുടൻ ഹാഫിസ് സയീദ് തുടങ്ങിയവരെ ഭീകരരായി പ്രഖ്യാപിക്കാനുള്ള നടപടി നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയ പ്രധാനികളെയാണ് ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയത്. 2008 ലെ മുംബൈ ആക്രമണത്തിന്റെയുൾപ്പെടെ ഇന്ത്യയിൽ നടന്ന ഭീകരാക്രമണങ്ങളുടെ സൂത്രധാരന്മാരാണ് ഹാഫിസ് സയീദും സഖി ഉർ റഹ്മാൻ ലഖ്വിയും. പാകിസ്താനില്‍ സയീദിനെതിരെ ഇരുപത്തിമൂന്നോളം ഭീകരാക്രമണ കേസുകള്‍ നിലവിലുണ്ട്. മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ സയീദിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ പലവട്ടം പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.
പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് മസൂദ് അസർ. പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ള കാശ്മീരിലെ ഒരു ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനും നേതാവുമാണ് മസൂദ് അസർ പഠാൻകോട്ട് ആക്രമണത്തെത്തുടർന്ന് പാകിസ്ഥാൻ അധികാരികൾ ഇയാളെ തടങ്കലിൽ ആക്കിയിട്ടുണ്ട്. ഇന്ത്യക്കെതിരെയുള്ള ഇയാളുടെ ഭീകരാക്രമണ ചരിത്രങ്ങൾ കരണം ഇന്ത്യയിലെ ഏറ്റവും ആവശ്യമുള്ള കുറ്റവാളികളുടെ പട്ടികയിൽ ഉള്ള ആൾക്കാരിൽ ഒരാളാണ് മസൂദ് അസർ.
മുംബൈ സ്ഫോടനം അടക്കമുള്ള കേസുകളിൽ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് ദാവൂദ് ഇബ്രാഹിം. ഇന്ത്യയിലെ മുംബൈ കേന്ദ്രീകരിച്ച് സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്ന സിൻഡിക്കേറ്റ് ഡി-കമ്പനിയുടെ സ്ഥാപകനും നേതാവുമാണ് ദാവൂദ് ഇബ്രാഹിം. ഇപ്പോൾ പാകിസ്ഥാനിലെ കറാച്ചി കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തുന്നു. നിരവധി ആളുകൾ കൊല്ലപ്പെട്ട മുംബൈ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനാണ് ഇയാൾ. ദാവൂദ് ഇബ്രാഹിം, ഹാഫിസ് സഇൗദ്, മസ്ഉൗദ് അസ്ഹർ തുടങ്ങിയവരെ ഭീകരരായി െഎക്യരാഷ്ട്രസഭ നേരെത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാൻ വ്യവസ്ഥ ചെയ്യുന്ന യുഎപിഎ ഭേദഗതി ബിൽ ആഗസ്റ്റ് രണ്ടിനാണ് രാജ്യസഭ പാസാക്കിയത്. ഇതനുസരിച്ച്ഭീകരരായി പ്രഖ്യാപിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിലും നിയമപ്രാബല്യമായി. സെലക്ട് കമ്മറ്റിക്കു വിടണമെന്ന പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്നാണ് ബിൽ വോട്ടിനിട്ടത്. 1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം ഭേദഗതി ചെയ്യുന്ന ബില്‍ ജൂലൈ 8ന് അമിത് ഷായാണ് അവതരിപ്പിച്ചത്. 24-ന് നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ എട്ടിനെതിരെ 287 വോട്ടുകള്‍ക്കാണ് യുഎപിഎ നിയമം ലോക്‌സഭ പാസാക്കിയത്. ചര്‍ച്ചയ്ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയുന്നതിനിടെ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഇറങ്ങിപ്പോയിരുന്നു. മുസ്‌ലിം ലീഗ് വോട്ടെടുപ്പില്‍ പങ്കെടുത്തു. 16-ാം ലോക്‌സഭയിലും ബില്‍ പാസാക്കിയിരുന്നെങ്കിലും രാജ്യസഭ കടക്കാഞ്ഞതിനാല്‍ നിയമമാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നിറക്കിയ ഓര്‍ഡിനന്‍സിനു പകരമാണു ബില്‍.
https://www.facebook.com/Malayalivartha

























