പാകിസ്ഥാനുമായി യുദ്ധത്തിനും തയ്യാർ; പാകിസ്ഥാന്റെ താൽപര്യം എന്താണെന്ന് വച്ചാൽ ഇന്ത്യ അതിന് തയ്യാർ; രൂക്ഷ വിമർശനവുമായി കരസേനാ മേധാവി ബിപിൻ റാവത്ത്

പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി കരസേനാ മേധാവി ബിപിൻ റാവത്ത്. പാകിസ്ഥാനുമായി ഇന്ത്യ യുദ്ധത്തിന് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരവാദ പരിശീലന ക്യാമ്പുകൾ വീണ്ടും തുറക്കാൻ പാകിസ്ഥാൻ തയ്യാറെടുക്കുകയാണെന്നും നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറ്റക്കാരെ കടത്തിവിടുകയാണെന്നും കരസേനാ മേധാവി പറഞ്ഞു.
പാകിസ്ഥാന്റെ താൽപര്യം എന്താണെന്ന് വച്ചാൽ ഇന്ത്യ അതിന് തയ്യാറാണെന്നും ഇന്ത്യയുമായി യുദ്ധമാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നതെങ്കിൽ അതിനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ‘പാകിസ്ഥാൻ എന്താണ് താൽപര്യം അതിന് ഞാൻ തയ്യാറാണ്. അവർക്ക് വേണ്ടത് ബാറ്റ് (ബോർഡർ ആക്ഷൻ ടീം) ആണെങ്കിൽ ഞാൻ തയ്യാർ. ഇന്ത്യയുമായി അവർക്ക് പരിമിതമായ നടപടികളാണ് വേണ്ടതെങ്കിലും തയ്യാറാണ്. അവർക്ക് ഇന്ത്യയുമായി യുദ്ധമാണ് വേണ്ടതെങ്കിൽ ഇന്ത്യൻ സൈന്യവും തയ്യാർ.’ എന്നാണ് റാവത്തിന്റെ പ്രതികരണം.
ഇന്ത്യയിലേക്ക് കഴിയാവുന്നത്ര ഭീകരവാദികളെ കടത്തിവിടാൻ പാകിസ്ഥാൻ ശ്രമിക്കുകയാണെന്ന് ചിനാർ പൊലീസ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ കെ.ജി.എസ് ധില്ലൺ അവകാശപ്പെട്ടിരുന്നു. കാശ്മീർ താഴ്‌വരയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ പാക്കിസ്ഥാന്‍ ഭീകരരെ ഇറക്കുമതി ചെയ്യുകയാണെന്ന് സൈന്യം വ്യക്തമാക്കി. താഴ്വരയിലെ സമാധാനം തകര്‍ക്കാന്‍ പരമാവധി തീവ്രവാദികളെ നുഴഞ്ഞുകയറാന്‍ പാകിസ്ഥാന്‍ അനുവദിക്കുകയാണെന്ന് ലഫ്. ജനറല്‍ കെ.ജെ.എസ്. ധില്ലന്‍ ആരോപിച്ചു. ലഷ്കര്‍ ഇ തൊയ്ബ അംഗങ്ങളായ രണ്ട് പാകിസ്ഥാൻ പൗരന്‍മാരെ കഴിഞ്ഞ മാസം 21 ന് സൈന്യം പിടികൂടിയതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ അഞ്ച് സിവിലിയന്‍മാര്‍ മാത്രമാണ് മരിച്ചത്. ഈ മരണങ്ങളും ഭീകരരും പാക്കിസ്ഥാന്‍ അനുകൂലികളും കാരണമാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. സൈന്യം പിടികൂടിയ പാക്കിസ്ഥാന്‍ പൗരന്‍മാര്‍ തങ്ങള്‍ ലഷ്കര്‍ ഇ തൊയ്ബ അംഗങ്ങളാണെന്ന് സമ്മതിക്കുന്ന വീഡിയോ വാര്‍ത്താ സമ്മേളനത്തില്‍ സൈന്യം പുറത്തുവിട്ടു.
ഭീകരവാദ ധനസഹായത്തിനും കള്ളപ്പണം വെളുപ്പിക്കുന്നതിനുമെതിരെ പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായ ഏഷ്യ-പസഫിക് ഗ്രൂപ്പ് പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഈ ഇടയ്ക്കാണ്. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (എഫ്.എ.ടി.എഫ്) ഏഷ്യാ പസഫിക് ഗ്രൂപ്പ് (എ.പി.ജി) ഭീകരവാദ ധനസഹായത്തിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും എത്തിരെ രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തീരുന്ന 40 മാനദണ്ഡങ്ങളില്‍ 32ഉം പാകിസ്ഥാന്‍ പാലിക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടർന്നായിരുന്നു നടപടി.
https://www.facebook.com/Malayalivartha

























