ഹെമെറ്റില്ലാതെ ഓടിച്ചാലല്ലേ പിഴയുള്ളു...ഉന്തിയാൽ ഇല്ലല്ലോ; സമൂഹ മാധ്യമങ്ങളിൽ വൈറലായി ഐ.പി.എസ് ഉദ്യോഗസ്ഥൻ പങ്കുവച്ച വീഡിയോ

മോട്ടോര്‍ വാഹന നിയമം ഭേദഗതി പ്രാബല്യത്തില്‍ വന്നതോടെ വാഹനം ഓടിക്കുമ്പോൾ നടത്തുന്ന നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴയാണ് ഇപ്പോൾ ഈടാക്കുന്നത്. സാധാരണയിൽ നിന്നും അധികം പിഴ ഈടാക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം ജനങ്ങളുടെ പ്രതിഷേധം ഉയരുന്നുണ്ട്.
എന്നാൽ ഇപ്പോഴിതാ ഹരിയാനയിലെ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ പങ്കജ് നൈന്‍ പങ്കുവെച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ‘ഇത് അത്യന്തം രസകരമാണ്. പിഴ ഒഴിവാക്കാനുള്ള പുതിയ മാര്‍ഗങ്ങള്‍. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ദയവായി ട്രാഫിക് നിയമങ്ങള്‍ പാലിക്കുക’ എന്നു പറഞ്ഞാണ് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ പങ്കജ് നൈന്‍ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
‘ഹെല്‍മെറ്റ് ഇല്ലാതെ വണ്ടിയോടിക്കുന്നത് നിയമവിരുദ്ധമാണ്. പക്ഷെ നടന്നുപോയാല്‍ കുറ്റകരമാണോ എന്ന കാപ്ഷനും ഐ.പി.എസ് ഉദ്യേഗസ്ഥന്‍ വീഡിയോക്ക് നല്‍കിയിട്ടുലതയും കാണുവാൻ സാധിക്കും.
റോഡില്‍ ചെക്കിംഗ് നടക്കുമ്പോള്‍ ഹെല്‍മെറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചവര്‍ വണ്ടി നിര്‍ത്തി ഉരുട്ടിക്കൊണ്ടു പോകുന്നത് വീഡിയോയില്‍ കാണുവാൻ സാധിക്കും. ഇതിൽ രസകരം എന്നത് പൊലീസുകാരുടെ മുന്നിലൂടെയാണ് ബൈക്ക് ഉരുട്ടിക്കൊണ്ടു പോകുന്നത്.
അതേസമയം ട്രാഫിക് നിയമലംഘനങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് പിഴയില്‍ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത് തന്നെ. ഹെല്‍മെറ്റ് ഇല്ലാതെ വണ്ടിയോടിച്ചാല്‍ 1000, മദ്യപിച്ച് വാഹനമോടിച്ചാല്‍ 1000 എന്നിങ്ങനെയാണ് വലിയ പിഴയാണ് ചുമത്തുന്നു.
അതോടൊപ്പം തന്നെ പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ ഉമടയ്ക്ക് മൂന്നുവര്‍ഷം തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. ശേഷം വാഹന രജിസ്ട്രേഷന്‍ ഒരുവര്‍ഷത്തേക്ക് റദ്ദാക്കുകയും ചെയ്യും. ഇതേതുടർന്ന് പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ച് പിടിക്കപ്പെടുന്നവര്‍ക്ക് 25ാം വയസിലേ ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കൂവെന്നും പുതിയ നിയമത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























