ചിദംബരം ഇനി 14 ദിവസം തീഹാർ ജയിലിൽ

ഐ.എൻ.എക്സ് മീഡിയ അഴിമതിക്കേസിൽ മുൻധനമന്ത്രി പി ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും മുൻകൂർ ജാമ്യം. ദില്ലിയിലെ റോസ് അവന്യൂ പ്രത്യേക കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത് തന്നെ. എന്നാൽ സുപ്രീംകോടതിയിൽ ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ എൻഫോഴ്‍സ്‍മെന്‍റ് അറസ്റ്റിനെതിരെ ചിദംബരം നൽകിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളുകയും ചെയ്തു. ശേഷം ചിദംബരം ഹർജി പിൻവലിക്കുകയായിരുന്നു.
3,500 കോടി രൂപയുടെ വൻ ഇടപാടായിരുന്നു എയർസെൽ - മാക്സിസ് ടെലികോം കമ്പനികളുടെ ലയനത്തിലൂടെ നടന്നത്. എന്നാൽ ഇതിൽ 800 മില്യൺ കോടിയുടെ നിക്ഷേപം എയർസെൽ കമ്പനിക്ക് ലഭിച്ചത് വഴിവിട്ട രീതിയിലൂടെയാണെന്നതാണ് കേസിനാസ്പദമായ സംഭവം എന്നത്.
അതോടൊപ്പം തന്നെ ഇന്ന് സുപ്രീംകോടതിയിൽ ഐഎൻഎക്സ് മീഡിയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‍സ്മെന്‍റ് അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് ചിദംബരം നൽകിയ ഹർജി തള്ളി. എൻഫോഴ്‍സ്മെന്‍റ് ചിദംബരത്തിനെതിരെയുള്ള കുറ്റങ്ങൾ മുദ്ര വച്ച കവറിൽ നേരത്തെ സമർപ്പിച്ചിരുന്നു. ഇത് പരിഗണിക്കാതെ ചിദംബരത്തിന് മുൻകൂർ ജാമ്യം നൽകില്ലെന്ന് സുപ്രീംകോടതി തീരുമാനിച്ചു. ഇപ്പോൾ കേസിൽ മുൻകൂർ ജാമ്യം നൽകുന്നത് കേസിന്‍റെ അന്വേഷണത്തെ ബാധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഇതോടുകൂടെ നിലവിൽ സിബിഐ കസ്റ്റഡിയിൽ റിമാൻഡിലുള്ള ചിദംബരത്തെ എൻഫോഴ്‍സ്മെന്‍റിന് അറസ്റ്റ് ചെയ്യാം എന്നും വ്യക്തമാക്കി. ശേഷം ചോദ്യം ചെയ്യലിന് വിധേയനുമാക്കാം. അറസ്റ്റും തിഹാർ ജയിലുമൊക്കെ ഒഴിവാക്കാനുള്ള ചിദംബരത്തിന്‍റെ ശ്രമങ്ങൾക്ക് ഏറ്റ കനത്ത തിരിച്ചടിയായി ഇത് എന്ന് കാണുവാൻ സാധിക്കും.
ഇതേത്തുടർന്ന് സിബിഐയുടെ അറസ്റ്റിനെതിരെ ചിദംബരം നൽകിയ ഹർജി ചിദംബരത്തിന്‍റെ അഭിഭാഷകർ പിൻവലിക്കുകയും ചെയ്തു. ശേഷം മുൻകൂർ ജാമ്യഹർജി ദില്ലി ഹൈക്കോടതി നൽകിയ അന്ന് തന്നെ സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് തൊട്ടുമുമ്പ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയാണ് ഇതോടൊപ്പം പിൻവലിച്ചത്.
https://www.facebook.com/Malayalivartha

























