പ്രമുഖ മറാഠി ഇംഗ്ലീഷ് എഴുത്തുകാരന്‍ കിരണ്‍ നഗാര്‍ക്കര്‍ അന്തരിച്ചു, മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

എഴുത്തുകാരന്‍ കിരണ്‍ നഗാര്‍ക്കര്‍ (77) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഈ ആഴ്ച ആദ്യം നഗാര്‍ക്കര്‍ക്ക് മസ്തിഷ്‌ക്ക രക്തസ്രാവം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു. പ്രമുഖ മറാഠി ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു.
മുംബൈയിലായിരുന്നു ജനനം. നോവലിസ്റ്റ്, നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ്. 32 ാം വയസില്‍ മറാത്തിയില്‍ ആദ്യത്തെ നോവല്‍ പ്രസിദ്ധീകരിച്ചു.
2001ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സാത് സക്കം ത്രെച്ചാലിസ് (1974), രാവണ്‍ ആന്‍ഡ് എഢി (1994), കുക്കോള്‍ഡ് (1997) എന്നിവ അദ്ദേഹത്തിന്റെ പ്രധാന രചനകളാണ്.
https://www.facebook.com/Malayalivartha

























