ചരിത്രത്തിലേക്കുള്ള ലാന്‍ഡിങ്ങിന് ഇനി മണിക്കൂറുകള്‍ മാത്രം... ചന്ദ്രയാന്‍രണ്ട് ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ നാളെ പുലര്‍ച്ച ഒന്നരക്കും രണ്ടരക്കുമിടയില്‍ ചന്ദ്രനിലിറങ്ങും

ചരിത്രത്തിലേക്കുള്ള ലാന്‍ഡിങ്ങിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇതുവരെ ആരും കടന്നുചെല്ലാത്ത ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങള്‍ തേടിയുള്ള ചന്ദ്രയാന്‍രണ്ടിന്റെ വിക്ഷേപണത്തിനുശേഷം 46 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ അവസാന 15 മിനിറ്റിലേക്ക് ഇനി ഒരു രാപകലിന്റെ ദൂരം മാത്രം.ചന്ദ്രയാന്‍രണ്ട് ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ ശനിയാഴ്ച പുലര്‍ച്ച ഒന്നരക്കും രണ്ടരക്കുമിടയില്‍ ചന്ദ്രനിലിറങ്ങും.
അതിസങ്കീര്‍ണമായ സോഫ്റ്റ് ലാന്‍ഡിങ്ങിനായി ചന്ദ്രനില്‍നിന്ന് 35 കിലോമീറ്റര്‍ പരിധിയിലാണ് ലാന്‍ഡറിനെ എത്തിച്ചിരിക്കുന്നത്. ഇതുവരെ 37ശതമാനം മാത്രം വിജയസാധ്യത കണക്കാക്കിയ സോഫ്റ്റ് ലാന്‍ഡിങ് (മൃദുവിറക്കം) 100 ശതമാനം വിജയമാക്കാനുള്ള തീവ്രപ്രയത്‌നത്തിലാണ് ശാസ്ത്രജ്ഞര്‍.
അമേരിക്കക്കും റഷ്യക്കും ചൈനയ്ക്കും ശേഷം ചന്ദ്രനില്‍സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന രാജ്യമാകും ഇന്ത്യ.
ഇതുവരെയുള്ള ഘട്ടങ്ങള്‍ അണുവിട തെറ്റാതെ പൂര്‍ത്തിയാക്കിയ ഇസ്‌റോയിലെ ശാസ്ത്രജ്ഞര്‍ അന്തിമ ദൗത്യവും വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. ഇന്ത്യയുടെ ആ അഭിമാന മുഹൂര്‍ത്തത്തിനു വേണ്ടി ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























