Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

ചന്ദ്രനിലെ ലാന്‍ഡിങ് ചില്ലറ കാര്യമല്ല ; നാം ചാന്ദ്ര ദൗത്യം പരാജയമാണെന്ന ആശങ്കയിലിരിക്കുമ്പോള്‍ അറിയേണ്ടത് ലോകരാജ്യങ്ങളെല്ലാം നടത്തിയ ആദ്യ ചാന്ദ്ര ദൗത്യങ്ങളെല്ലാം പരാജയമായിരുന്നു എന്നുള്ള സത്യം; നമ്മുടെ ചന്ദ്രയാന് സംഭവിച്ചത് ഇതാണ്; പാളിപ്പോയ ദൗത്യങ്ങളും ചന്ദ്രനിലെ അപകടങ്ങളും...

08 SEPTEMBER 2019 10:06 AM IST
മലയാളി വാര്‍ത്ത

നാം ചാന്ദ്ര ദൗത്യം പരാജയമാണെന്ന ആശങ്കയിലിരിക്കുമ്പോള്‍ അറിയേണ്ടത് ലോകരാജ്യങ്ങളെല്ലാം നടത്തിയ ആദ്യ ചാന്ദ്ര ദൗത്യങ്ങളെല്ലാം പരാജയമായിരുന്നു എന്നുള്ളതാണ് എന്നാല്‍ മറ്റൊരു വസ്തുത എന്നത് എങ്കിലും നമ്മുടെ ദൗത്യം 95 ശതമാനം ഫലം കണ്ടു വെറും 5 ശതമാനം മാത്രമാണ് പാളിപ്പോയത്, ചന്ദ്രനിലേക്കുള്ള ആദ്യ ലാന്‍ഡര്‍ ദൗത്യങ്ങളായ റഷ്യയുടെ ലൂണ ഇ6 ദൗത്യങ്ങളെല്ലാം ആദ്യഘട്ടങ്ങളില്‍ത്തന്നെ പാളിയവയാണ്. ലൂണ 5 ദൗത്യം ചന്ദ്രന്റെ ഉപരിതലത്തിനു തൊട്ടടുത്തെത്തിയെങ്കിലും ത്രസ്റ്റര്‍ റോക്കറ്റുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ബ്രേക്കിങ് ഘട്ടം നടന്നില്ല.

തുടര്‍ന്ന് ചന്ദ്രോപരിതലത്തിലേക്ക് ഇടിച്ചിറങ്ങി നശിച്ചു. 11 ലാന്‍ഡര്‍ ദൗത്യങ്ങള്‍ പരീക്ഷിച്ചു പരാജയപ്പെട്ട ശേഷമാണ് ചന്ദ്രനിലെ ആദ്യ ലാന്‍ഡറായ ലൂണ 9 റഷ്യയ്ക്കു വിജയിപ്പിക്കാനായത്.യുഎസ്സിന്റെ 3 ലാന്‍ഡര്‍ ദൗത്യങ്ങള്‍ പരാജയങ്ങളായിരുന്നു. 1973ല്‍ റഷ്യ വിട്ട ലൂണ 21നു ശേഷം 4 പതിറ്റാണ്ട് ഒരു രാജ്യവും ലാന്‍ഡര്‍ ദൗത്യങ്ങള്‍ ചന്ദ്രനിലേക്ക് അയച്ചില്ല. സങ്കീര്‍ണതയും ചെലവുമായിരുന്നു കാരണം. ഒടുവില്‍ 2013ല്‍ ചൈന ചാങ് ഇ 3 എന്ന ലാന്‍ഡര്‍ ചന്ദ്രനിലിറക്കി അതിനു വിരാമമിട്ടു. തുടര്‍ന്ന്, സ്വകാര്യ പങ്കാളിത്തത്തോടെ ഉന്നത സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ വര്‍ഷം ബെറഷീറ്റ് എന്ന ലാന്‍ഡര്‍ ഇസ്രയേല്‍ വിക്ഷേപിച്ചെങ്കിലും സോഫ്റ്റ് ലാന്‍ഡിങ് നടന്നില്ല. ചന്ദ്രയാന്‍ 2ലെ വിക്രമിനെപ്പോലെതന്നെ താഴോട്ടിറക്ക ഘട്ടത്തില്‍ (ഡിസന്റ് സ്റ്റേജ്) ബെറഷീറ്റുമെത്തിയിരുന്നു. എന്നാല്‍ അവസാനപാദത്തില്‍ ബ്രേക്കിങ് ത്രസ്റ്ററുകള്‍ പ്രവര്‍ത്തനരഹിതമായി. ഒരിടവേളയ്ക്കുശേഷം അവ വീണ്ടും പ്രവര്‍ത്തിച്ചെങ്കിലും വൈകിപ്പോയിരുന്നു. ബെറഷീറ്റ് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി നശിച്ചു.

ചൊവ്വ, ബുധന്‍, ശനിയുടെ ഉപഗ്രഹമായ ടൈറ്റന്‍ എന്നിവിടങ്ങളില്‍ മനുഷ്യര്‍ വിജയകരമായി ലാന്‍ഡറുകള്‍ ഇറക്കിയിട്ടുണ്ട്. മികച്ച അന്തരീക്ഷമുള്ള ഇവിടങ്ങളില്‍ എയ്‌റോ ബ്രേക്കിങ് എന്ന ശൈലിയിലാണു ലാന്‍ഡറുകള്‍ ഇറങ്ങുന്നത്. ഗ്രഹത്തെ പലതവണ ചുറ്റുന്നതുമൂലം അന്തരീക്ഷത്തില്‍ നിന്നുണ്ടാകുന്ന വിപരീത ഊര്‍ജം (ഡ്രാഗ്) മൂലം വേഗം കുറയുന്ന ശൈലിയാണിത്. പക്ഷേ കട്ടിയുള്ള അന്തരീക്ഷത്തിന്റെ അഭാവമുള്ള ചന്ദ്രനില്‍ ഈ രീതി നടപ്പില്ല.ഭൂമിയില്‍നിന്നു വിഭിന്നമായ പ്രതലവും വളരെ നേര്‍ത്ത അന്തരീക്ഷവുമുള്ള ചന്ദ്രനിലെ ലാന്‍ഡിങ്ങിനെ ചന്ദ്രന്റെ ഗുരുത്വബലവും ബാധിക്കും. കണക്കുകൂട്ടലുകളുടെയും ഗവേഷണത്തിന്റെയും പശ്ചാത്തലത്തിലാണ് ലാന്‍ഡിങ് രൂപകല്‍പന ചെയ്യുന്നത്. സാങ്കേതികപരമായ എല്ലാ പഴുതുകളുമടച്ചാലും ഭാഗ്യം വളരെ വലിയൊരു ഘടകമാണ് മൂണ്‍ ലാന്‍ഡിങ്ങില്‍. ലാന്‍ഡറുകളില്‍ ത്രസ്റ്റര്‍ റോക്കറ്റ് ഘടിപ്പിച്ച് ചന്ദ്രന്റെ ഗുരുത്വബലത്തിനു വിപരീതമായ ഊര്‍ജം നല്‍കി ബ്രേക്ക് ചെയ്താണു ചന്ദ്രനില്‍ ലാന്‍ഡറുകള്‍ ഇറക്കുന്നത്. ഏതു ഘട്ടത്തിലും പിഴവുകള്‍ വരാം. ഇത്തരം സങ്കീര്‍ണതകള്‍ മൂണ്‍ ലാന്‍ഡിങ്ങിനെ ലക്ഷ്യം നേടാന്‍ പ്രയാസമുള്ള പ്രക്രിയയാക്കുന്നു. ഭൂമിയിലെ രണ്ടാഴ്ച ദൈര്‍ഘ്യമുള്ള ചന്ദ്രനിലെ ഒരു പകല്‍, താപനിലയില്‍ വ്യത്യാസം വരുത്തുന്നതിനാല്‍ ലാന്‍ഡറുകളുടെ ഇലക്ട്രോണിക് ഉപകരണങ്ങളും നശിക്കാന്‍ സാധ്യതയുണ്ട്.

ചന്ദ്രനിലേക്കു വിവിധ ബഹിരാകാശ ഏജന്‍സികള്‍ അയച്ച ദൗത്യങ്ങളില്‍ 60% മാത്രമാണു വിജയിച്ചതെന്നു യുഎസ് ബഹിരാകാശസ്ഥാപനമായ നാസ പറയുന്നു. ഉപദൗത്യങ്ങളായി തരംതിരിക്കാതെയിരുന്നാല്‍ ഇതുവരെ 109 ദൗത്യങ്ങള്‍ ചന്ദ്രനിലേക്കു പോയിട്ടുണ്ട്. ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്റര്‍, അടുത്തുകൂടി തെന്നിമാറിപ്പോകുന്ന ഫ്‌ലൈബൈ, ഇടിച്ചിറങ്ങുന്ന ഇംപാക്ടര്‍, തൊട്ടുതൊട്ടിറങ്ങുന്ന ലാന്‍ഡര്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ളവ ഇവയില്‍ ഉള്‍പ്പെടും. ഇവയില്‍ 61 എണ്ണം വിജയം നേടിയപ്പോള്‍ 48 എണ്ണം പരാജയപ്പെടുകയാണുണ്ടായത്. ഇന്ത്യ, യുഎസ്, റഷ്യ, ജപ്പാന്‍, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, ചൈന എന്നീ രാജ്യങ്ങളാണ് ഈ ദൗത്യങ്ങള്‍ വിക്ഷേപിച്ചത്.1958 ഓഗസ്റ്റ് 17ന് ആണ് ആദ്യ ചാന്ദ്രദൗത്യമായ പയനിയര്‍ 0 അമേരിക്കന്‍ വ്യോമസേന വിക്ഷേപിച്ചത് പരാജയപ്പെടുകയാണുണ്ടായത്. ആ വര്‍ഷം തന്നെ ലൂണ ഇ1 എന്ന ദൗത്യം റഷ്യ വിട്ടെങ്കിലും ഇതേ വിധി തന്നെയായിരുന്നു. തുടര്‍ന്ന് 8 ദൗത്യങ്ങള്‍ ഇരു രാജ്യങ്ങളും കൂടി വിക്ഷേപിച്ചെങ്കിലും എല്ലാം പരാജയപ്പെട്ടു. തുടര്‍ന്നാണ് ആദ്യ വിജയ ചാന്ദ്രദൗത്യമായ ലൂണ 2 ചന്ദ്രനിലിറങ്ങിയത്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (20 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (28 minutes ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (49 minutes ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (2 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (2 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...  (3 hours ago)

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

അച്ഛന്റെ ചിത എരിഞ്ഞു തീരും മുമ്പ് 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു; തൊട്ടിലിൽ ചലനമറ്റ് ആ പൈതൽ  (3 hours ago)

മറ്റൊരാളുടെ ഭാര്യയായ പെൺസുഹൃത്ത്. അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാം എന്ന് പറഞ്ഞിറങ്ങിയ സന്ദീപിനെ ജീവനോടെ ആരും കണ്ടിട്ടില്ല. യുവതിയുടെ ബന്ധുക്കൾ നായാട്ട് സംഘത്തിൽ പെട്ടവർ; യുവാവിന് സംഭവിച്ചതെന്ത്  (3 hours ago)

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....  (3 hours ago)

ഓട്ടത്തിനിടെ കെഎസ്‌ആർടിസി ബസിന്റെ ചക്രം ഉ‍ൗരിത്തെറിച്ച് വഴിയാത്രക്കാരന്‌ പരിക്ക്‌...  (3 hours ago)

സെൻസെക്‌സ് 53.47 പോയിന്റ് എന്ന നിലയിലും നിഫ്റ്റി 35.65 പോയിന്റ് നിലവാരത്തിലും വ്യാപാരം.. തിരിച്ചുകയറി വിപണി  (4 hours ago)

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ  (4 hours ago)

ആലപ്പുഴയിൽ മീനപ്പള്ളി കായലിൽ ബോട്ടിൽനിന്ന് വീണ് യുവാവിനെ കാണാതായി...  (4 hours ago)

Malayali Vartha Recommends