Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

മേരാ പ്യാർ, വിഐപി, പൻചീ... രാജ്യം കണ്ട ഏറ്റവും വലിയ പെൺകെണിയായ മധ്യപ്രദേശിലെ തട്ടിപ്പിൽ ഇരകളെ സൂചിപ്പിക്കാൻ ഡയറിയിൽ കുറിച്ചിരുന്നത് ഇങ്ങനെ; നിർണായക തെളിവായേക്കാവുന്ന ഡയറി പിടിയിലായ യുവതിയിൽനിന്നു കണ്ടെത്തിയത് പ്രത്യേക അന്വേഷണ സംഘം

04 OCTOBER 2019 02:31 PM IST
മലയാളി വാര്‍ത്ത

More Stories...

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്

മേരാ പ്യാർ, വിഐപി, പൻചീ... ഇന്ത്യയിലെ ഏറ്റവും വലിയ പെൺകെണിയായ മധ്യപ്രദേശിലെ തട്ടിപ്പിൽ ഇരകളെ സൂചിപ്പിക്കാൻ ഡയറിയിൽ കുറിച്ച രഹസ്യ കോഡുകളാണിവ. പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) നിർണായക തെളിവായേക്കാവുന്ന ഡയറി പിടിയിലായ യുവതിയിൽനിന്നു കണ്ടെത്തിയത്. ഡയറിക്കു പുറമേ, അറസ്റ്റിലായ യുവതിയുടെ ഭോപാലിലെ റിവേറയിലെ വീട്ടിൽ നിന്ന് കൂടുതൽ വിഡിയോ ദൃശ്യങ്ങളും ഫോട്ടോകളും കണ്ടെത്തിയിട്ടുണ്ട്. പണം വാങ്ങിയതിന്റെ കണക്കുകളും ഒട്ടേറെ രാഷ്ട്രീയ– ഉദ്യോഗസ്ഥ പ്രമുഖരുടെ പേരുകളും ഡയറിയിലുണ്ട്.

അറസ്റ്റിലായ യുവതിയുടെ ഭർത്താവിന്റെ എൻജിഒ സംഘടനയുടെ വിവരങ്ങളും ഡയറിയിൽ നിന്നു ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞു, രാഷ്ട്രീയ ഉന്നതരുടെയും എംപിമാരുടെയും മുൻ മന്ത്രിമാരുടെയും പേരുകൾ ഡയറിയിൽ കണ്ടതും പരിശോധിച്ചു വരികയാണ്. ഡൽഹിയിൽ ഉന്നതപദവി വഹിക്കുന്ന മധ്യപ്രദേശിലെ പ്രമുഖ്യ വ്യക്തിയെയും പരാമർശിക്കുന്നു. നേരത്തെ ലഭിച്ച നാലായിരത്തോളം ഡിജിറ്റൽ ഫയലുകളും പരിശോധിക്കുന്നുണ്ട്. പെൺവാണിഭ സംഘം തന്നെ ഭീഷണിപ്പെടുത്തി 3 കോടി രൂപ ആവശ്യപ്പെട്ടതായുള്ള ഇൻഡോർ മുനിസിപ്പൽ കോർപറേഷൻ എൻജിനീയർ ഹർഭജൻ സിങ്ങിന്റെ പരാതിയാണു ഏതാനും വർഷമായി നടന്നുവരുന്ന പെൺകെണിയുടെ ചുരുളഴിച്ചത്.

തുടർന്നു സംഘത്തിലെ പ്രധാനിയായ ശ്വേത സ്വപ്ന ജെയിൻ, ആരതി ദയാൽ ഉൾപ്പെടെ 5 യുവതികൾ അറസ്റ്റിലാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. മുന്‍ മുഖ്യമന്ത്രിയുടെ വീഡിയോ പോലും പുറത്തായി. ഹണി ട്രാപ്പ് റാക്കറ്റിനെ കുറിച്ച്‌ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേസന്വേഷണം നടത്താനായി പ്രത്യക അന്വേഷണ സംഘം പ്രഖ്യാപിച്ചത്.

സെക്‌സ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍, ഉദ്യോഗസ്ഥരുമൊത്തുള്ള നഗ്‌നദൃശ്യങ്ങള്‍, ഓഡിയോ ക്ലിപ്പുകള്‍ തുടങ്ങി നാലായിരത്തോളം തെളിവുകളാണ് ഇതുവരെ കണ്ടെത്തിയത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹണിട്രാപ്പ് തട്ടിപ്പാണിതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതുവരെ സംഘം കണ്ടെത്തിയ തെളിവുകളുടെ ഡിജിറ്റല്‍ ശേഖരം മാത്രം 5000 ത്തിലേക്ക് നീങ്ങുകയാണ് .മെമ്മറി കാര്‍ഡുകളില്‍നിന്ന് തട്ടിപ്പുസംഘം മായ്ച്ചുകളഞ്ഞ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ് .

ഹണിട്രാപ് സംഘങ്ങളുടെ കെണിയില്‍ അകപ്പെട്ടത് മുന്മുഖ്യമന്ത്രി അടക്കമുള്ള ഉന്നതരാണ്. ലിപ്സ്റ്റിക്കിലും കൂളിങ് ഗ്ലാസിലും വരെ ഒളിക്യാമറ വച്ചാണ് ഇവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഒരു പെണ്‍കുട്ടിയോടൊപ്പമുള്ള ദൃശ്യങ്ങളാണ് ഒരു വീഡിയോയിലുള്ളത്. എട്ട് മുന്മന്ത്രിമാര്‍, 12 ഐ.എ.എസ്. ഉദ്യോഗസ്ഥര്‍, ചലച്ചിത്ര താരങ്ങള്‍ എന്നിവരുടെ വീഡിയോകളാണു സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ചിത്രങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ചു പൊലീസില്‍ പരസ്പരം പഴിചാരല്‍ തുടങ്ങിയിട്ടുണ്ട്. പൊലീസ് മേധാവി വി.കെ. സിങ്ങും സ്പെഷല്‍ ഡയറക്ടര്‍ ജനറല്‍(സൈബര്‍ സെല്‍) പുരുഷോത്തം ശര്‍മയുമാണ് പരസ്പരം ഏറ്റുമുട്ടുന്നത്.

അതിനിടെ, എസ്ഐടി തലവൻ സഞ്ജീവ് ഷമിയെ മധ്യപ്രദേശ് സർക്കാർ ഇന്നലെ രാത്രിയോടെ നീക്കി. സൈബർ സെൽ സ്പെഷൽ ഡയറക്ടർ ജനറൽ രാജേന്ദ്ര കുമാറിനാണു പകരം ചുമതല. 9 ദിവസത്തിനിടെ എസ്ഐടിയിലെ രണ്ടാമത്തെ അഴിച്ചുപണിയാണിത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (2 minutes ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (28 minutes ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (1 hour ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (2 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (2 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (2 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (2 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (2 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (2 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 hours ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

Malayali Vartha Recommends