Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ജമ്മു കശ്മീരിന്റെ വികസനത്തിനും മത ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും അമിത് ഷായുടെ നവരാത്രി സമ്മാനമായി വന്ദേ ഭാരത് എക്‌സ്പ്രസ് സർവീസ് ..വൈഷ്ണോ ദേവീ തീർത്ഥാടനത്തിനു എത്തുന്നവർക്ക് സുഗമമായ സഞ്ചാരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രെയിൻ കത്രയിലേക്ക് നീട്ടുന്നത്

04 OCTOBER 2019 11:24 AM IST
മലയാളി വാര്‍ത്ത

More Stories...

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്


ജമ്മു കശ്മീരിന്റെ വികസനപ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുത്തായിരിക്കും ഇനി കേന്ദ്ര സർക്കാരിന്റെ ഓരോ ചുവടുവെപ്പും..അതിനുള്ള ചുവടുപടികളിൽ ഒന്നാണ് വന്ദേ ഭാരത് എക്‌സ്പ്രസ്..പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച എഞ്ചിനില്ലാ ഹൈസ്പീഡ് ട്രെയിന്‍ ആയ വന്ദേഭാരത് എക്‌സ്പ്രസ് ഇനി കത്ര വരെ സർവീസ് നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു . വൈഷ്ണോ ദേവീ തീർത്ഥാടനത്തിനു എത്തുന്നവർക്ക് സുഗമമായ സഞ്ചാരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രെയിൻ യാത്രയിലേക്ക് നീട്ടുന്നത്

ജമ്മു കശ്മീരിന്റെ വികസനത്തിനും മത ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വന്ദേ ഭാരത് എക്‌സ്പ്രസ് സഹായിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു . ദില്ലിയില്‍ നിന്ന് ജമ്മുവിലെ കത്രയിലേക്കുള്ള ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസ് അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്തു.
ദില്ലിക്കും വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള അവസാന സ്റ്റേഷനായ കത്രയിലേക്കുമുള്ള അതിവേഗ ട്രെയിന്‍ ഓടിയെത്തുന്ന സമയം 12 മണിക്കൂറില്‍ നിന്ന് എട്ട് മണിക്കൂറായി കുറയ്ക്കും. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ആണ് ഉദ്ഘാടനം ചെയ്തത്. ആദ്യത്തേത് ദില്ലിക്കും വാരണാസിക്കും ഇടയിലാണ്.

പരീക്ഷണാടിസ്ഥാനത്തിൽ ട്രയിൻ സർവീസ് നടത്താനുള്ള തീരുമാനം കേന്ദ്ര സർക്കാർ കൈക്കൊണ്ടിരുന്നു . നിലവിൽ 12 മണിക്കൂറാണ് ഡൽഹിയിൽ നിന്ന് കത്ര വരെയുള്ള ട്രയിൻ യാത്രയ്ക്ക് വേണ്ടി വരുന്നത് . വന്ദേ ഭാരത് എക്സ്പ്രസ് വരുന്നതോടെ അത് എട്ടു മണിക്കൂറിൽ താഴെയാകും .

ചെന്നൈയിലെ ഇന്‍റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിൽ പൂര്‍ണ്ണമായും തദ്ദേശീയമായി നിര്‍മിച്ച ട്രെയിനിന് 160 കിലോമീറ്ററാണ് പരമാവധി വേഗം. 97 കോടി രൂപ ചെലവിൽ 18 മാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. പൂര്‍ണ്ണമായും ശീതീകരിച്ച കോച്ചുകളുള്ള ട്രെയിൻ ഓടാൻ പ്രത്യേക എൻജിൻ്റെ ആവശ്യമില്ല. മെട്രോ ട്രെയിനുകളുടെ മാതൃകയിൽ കോച്ചുകള്‍ക്ക് അടിയിൽ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറുകളുടെ സഹായത്തോടെയാണ് ട്രെയിൻ ചലിക്കുന്നത്.

അംബാല, ലുധിയാന, ജമ്മു തവി വഴിയാകും വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ കത്ര യാത്ര . രണ്ട് മിനിട്ടാകും ഒരു സ്റ്റേഷനിൽ ട്രയിൻ നിർത്തുക .ഇന്ത്യൻ എൻജിനീയര്‍മാരുടെ നേതൃത്വത്തിൽ നിര്‍മിച്ച വന്ദേഭാരത് എക്സ്പ്രസ് രാജ്യത്ത് ലോകനിലവാരത്തിലുള്ള ട്രെയിനുകള്‍ നിര്‍മിക്കാമെന്നതിന്‍റെ മികച്ച ഉദാഹരണമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ ട്രെയിനിന്‍റെ പേര് പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞിരുന്നു..

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ആയിരുന്നു സംസ്ഥാനത്തിന്റെ വികസനത്തിലെ ഏറ്റവും തടസ്സമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനുമുമ്പ്, ജമ്മു കശ്മീരിന്റെ വികസനത്തിലേക്കുള്ള പാതയില്‍ നിരവധി തടസ്സങ്ങള്‍ ഉണ്ടായിരുന്നു. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ജമ്മു കശ്മീര്‍ ഏറ്റവും വികസിത സംസ്ഥാനങ്ങളിലൊന്നായി മാറും.

വന്ദേ ഭാരത് എക്‌സ്പ്രസ് സജ്ജമാക്കിയതോടെ വികസന യാത്ര ആരംഭിച്ചു കഴിഞ്ഞു . ഇനി സംസ്ഥാനത്ത് ടൂറിസം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു. റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍, കേന്ദ്രമന്ത്രിമാരായ ഡോ. ജിതേന്ദ്ര സിംഗ്, ഡോ. ഹര്‍ഷ് വര്‍ധന്‍ എന്നിവറൺ ഫ്ലാഗ് ഓഫിനു എത്തിയിരുന്നു..

ട്രെയിന്‍ നമ്പര്‍ 22439 ന്യൂഡല്‍ഹി-കത്ര വന്ദേ ഭാരത് എക്‌സ്പ്രസ് ദില്ലി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാവിലെ 6 ന് ആരംഭിച്ച് 2 മണിക്കാണ് കത്രയിലെത്തുന്നത് . ട്രെയിനിന് രണ്ട് മിനിറ്റ് വീതം അംബാല കന്റോണ്‍മെന്റ്, ലുധിയാന, ജമ്മു തവി എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ ഉണ്ടാകും. അതേ ദിവസം തന്നെ മടക്കയാത്രയില്‍ കത്ര-ദില്ലി വന്ദേ ഭാരത് എക്‌സ്പ്രസ് കത്രയില്‍ നിന്ന് 3 മണിക്ക് പുറപ്പെട്ട് രാത്രി 11 ന് ദില്ലി റെയില്‍വേ സ്റ്റേഷനില്‍ എത്തും

2022 ഓഗസ്റ്റ് 15 ന് മുമ്പ് കശ്മീരില്‍ നിന്ന് കന്യാകുമാരിയിലേക്ക് റെയില്‍ വഴി രാജ്യത്തെ ബന്ധിപ്പിക്കുമെന്ന് ഗോയല്‍ പറഞ്ഞു. 'എന്റെ സഹോദരിമാര്‍ക്കും ജമ്മുവിന്റെ സഹോദരന്മാര്‍ക്കും വൈഷ്ണവോ ദേവിയുടെ ഭക്തര്‍ക്കുമുള്ള നവരാത്രി സമ്മാനമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (2 minutes ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (28 minutes ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (1 hour ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (2 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (2 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (2 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (2 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (2 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (2 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 hours ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

Malayali Vartha Recommends