കൊലയാളി ജയിലിനുള്ളില്‍ ജന്മദിനമാഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍!

ഇരട്ടക്കൊലക്കേസില്‍ ബിഹാറിലെ സീതാമര്‍ഹി ജയിലില്‍ ശിക്ഷയനുഭവിക്കുന്ന പ്രതി ജയിലില്‍ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്ന വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി.
പിന്റു തിവാരി എന്ന തടവുകാരന്‍ ജയിലിനുള്ളില്‍ കേക്ക് മുറിക്കുകയും സഹതടവുകരോടൊപ്പം ആട്ടിറച്ചിയും ചോറും കഴിക്കുകയും ചെയ്യുന്നതാണ് വിഡിയോയില്‍ ഉള്ളത്.
2015-ല്‍ ദര്‍ബാംഗയില്‍ 2 എന്‍ജിനീയര്‍മാരെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായതാണ് ഇയാള്‍. സഹതടവുകാരില്‍ നിന്ന് ഇയാള്‍ സമ്മാനങ്ങള്‍ സ്വീകരിക്കുന്നതും എല്ലാവരും 'ഹാപ്പി ബര്‍ത്ത്‌ഡേ' ഗാനം പാടുന്നതും ദൃശ്യങ്ങളിലുണ്ട്.
4 ഗാര്‍ഡുമാരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്താന്‍ തീരുമാനിച്ചു.
https://www.facebook.com/Malayalivartha


























